മോങ്ങം ടൌണ്‍ യൂ‍ത്ത് ലീഗ് റംസാന്‍ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

    മോങ്ങം: ടൌണ്‍ മുസ്ലിം യൂ‍ത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറയും റംസാന്‍ സംഗമവും സംഘടിപ്പിച്ചു. ഇര്‍ശാദുസ്വിബ്‌യാന്‍ മദ്രസഹാളില്‍ വെച്ച് നടത്തപ്പെട്ട പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടക വൈഭവത്താലും ശ്രദ്ദിക്കപ്പെട്ടു.മോങ്ങത്തെ മൂന്ന് പള്ളികളിലെ ഇമാമുമാരും പങ്കെടുത്ത പരിപാടിയില്‍ 1800‌ല്‍ പരം ആളുകള്‍ എത്തിയതായി സംഘാടകര്‍ “മോങ്ങംന്യൂസ് ബോക്സി”നോട് പറഞ്ഞു.
      റംസാന്‍ സംഗമം മണ്ടലം എം എല്‍ എ ഉബൈദുല്ല ഉല്‍ഘാടനം ചെയ്തു. സി കെ അനീസ് ബാബു അദ്ദ്യക്ഷത വഹിച്ചു, ആശംസകള്‍ നേര്‍ന്ന് ടി വി,ഇബ്രാഹിം,ജില്ലാ പഞ്ചായത്ത് വൈസ്പസിഡന്റ് പി കെ കുഞ്ഞു, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എ സലാം, കെ അബ്ദുറഹ്‌മാന്‍, എം സി മുജീബ്, ടിപി റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. നിഷാദ് മാസ്റ്റര്‍ സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment