എല്‍ ഡി സി പരിശീലന ക്ലാസ് ശ്രദ്ധേയമായി

       മോങ്ങം :ഐ എസ് എം ശാഖാ കമ്മിറ്റി സംഘടിപ്പിച്ച എല്‍ ഡി ക്ലാര്‍ക്ക് പരിശീലന ക്ലാസ്സും മാതൃകാ പരീക്ഷയും  ശ്രദ്ദേയമായി. ആഗസ്റ്റ് പതിമൂന്നിന് സംസ്ഥാനത്തെ  വിവിധ ജില്ലകളിലെ സ്കൂളുകളിലാണ് എല്‍ ഡി സി പരീക്ഷ  നടക്കുന്നത്.പരീക്ഷ എഴുതുന്ന മോങ്ങത്തേയും സമീപ പ്രദേശങ്ങളില്‍നിന്നുമുള്ള നൂര്‍ കണക്കിന് ഉദ്ദ്യോഗാര്‍ഥികളാണ് പരിശീലന ക്ലാസിലും മാതൃകാ പരീക്ഷയിലും പങ്കെടുത്തത്.മോങ്ങം എ എം യു പി സ്കൂളില്‍ വെച്ച് നടന്ന ഏകദിന പരിശീലന ക്ലാസ്സിന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധരാണ്  നേതൃത്വം നല്‍കിയത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment