ജിദ്ദ-മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി റമദാന്‍ ഫണ്ട് ശേഖരണം അവസാന ഘട്ടത്തില്‍ : സെക്രടറി അല്‍ മജാല്‍

     ജിദ്ദ: സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുന്ന മോങ്ങത്ത്കാരുടെ കൂട്ടായ്മയായ ജിദ്ദ-മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് ഫണ്ട് ശേഖരണം അവസാന ഘട്ടത്തിലെത്തിയതായി സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി “എന്റെ മോങ്ങം ന്യൂസ് ബോക്സി“നോട് പറഞ്ഞു. സാമ്പത്തിക വിശമതകളും കഷ്ടതകളും ഒരുപാടുണ്ടങ്കിലും ആരോടും അറിയിക്കാതെ ഉള്ളിലൊതുക്കി ജീവിക്കുന്ന പാവപെട്ടവര്‍, നിത്യ രോഗികള്‍, അനാഥര്‍, അഗതികള്‍, വിധവകള്‍, വയോധികര്‍ തുടങ്ങി വിവിധ തരത്തില്‍ പ്രയാസപെടുന്നവരെ ഇങ്ങോട്ട് ആവിശ്യപെടാതെ തന്നെ അങ്ങോട്ട് സഹായമെത്തിക്കുകയാണ് റമദാന്‍ റിലീഫ് റിലീഫ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും സാമ്പത്തിക പ്രയാസം മൂലം പെരുന്നാള്‍ കഴിക്കാതിരിക്കുന്ന ഒരു കുടും‌ബവും മോങ്ങം മഹല്ല് പരിധിയില്‍ ഉണ്ടാവരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അബ്ദുറഹ്‌മാന്‍ ഹാജി പറഞ്ഞു. 
     ജിദ്ദ മോങ്ങം റിലീഫ് കമ്മിറ്റിയുടെ മാസാന്ത റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എല്ലാ വര്‍ഷവും പരിശുദ്ധ റമദാനില്‍ സ്വരൂപിക്കുന്ന റമദാന്‍ റിലീഫ് ഫണ്ട് ഇത് തുടര്‍ച്ചയായി പത്താം വര്‍ഷമാണെന്നും ഇതിനകം പത്ത് ലക്ഷത്തോളം രൂപ ഈ മേഖലയില്‍ കമ്മിറ്റി ചിലവഴിച്ചിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു. ജിദ്ദയിലും പരിസരങ്ങളിലുമുള്ള ഉദാര മനസ്ക്കരായ മോങ്ങത്തുകാരില്‍ നിന്നും ശേഖരിക്കുന്ന സംഖ്യ പെരുന്നാളിന്റെ മുമ്പായി തന്നെ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകരെന്നും അദ്ധേഹം പറഞ്ഞു.
     കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി ഇരുപതിനായിരം (120000) രൂപ സമാഹരിച്ച് 116 കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തതെന്നും ഈ വര്‍ഷം ഏതാണ്ട് അത്ര തന്നെ സ്വരൂപിക്കാനാകുമെന്നും അബ്ദുറഹ്‌മാന്‍ ഹാജി പ്രതീക്ഷ പ്രകടിപ്പിച്ചു.   പലരുടെയും അടുത്തെത്താന്‍ ജിദ്ദയിലെ ഗതാഗത കുരുക്ക് തടസ്സമാണെന്നും അതിനാല്‍ റമദാന്‍ ഫണ്ടിലേക്ക് സംഭാവനകളെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0502676495 എന്ന നമ്പറില്‍ ബന്ധപെടണമെന്നും  സെക്രടറി അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment