പെരുന്നള്‍ അവധി: എസ് എസ് എഫ് ഒപ്പ് ശേഖരണം നടത്തി

     മോങ്ങം: പെരുന്നള്‍ അവധി പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി മോങ്ങം യൂനിറ്റു എസ് എസ് എഫ്  ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ഉമ്മുല്‍ഖുറാ പള്ളി പരിസരത്ത് സംഘടിപ്പിച്ച പരിപാടി  സയ്യിദ് അബ്ദുറഹ്‌മാന്‍ മുല്ലക്കോയ തങ്ങള്‍ ഒടവന്‍പറ്റ ഉല്‍ഘാടനം ചെയ്തു. യൂനിറ്റ് ഭാരവാഹികളായ ശുഹൈബ്, സുഹൈല്‍.പി, ഫഹദ്.ടി.പി, അനസ്.സി.കെ, വാഹിദ്.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
     ഓണത്തിനും കൃസ്തുമസിനും പത്ത് ദിവസം വീതം അവധി നല്‍കുമ്പോള്‍ പെരുന്നാളിന് ഒരു ദിവസം മാത്രം അവധി നല്‍കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഭീമ ഹരജി സമര്‍പ്പിക്കുന്നത്. കാലാ കാലങ്ങളായി മുസ്ലിം സംഘടനകള്‍ ഉന്നയിക്കുന്ന ഈ ന്യായമായ ആവശ്യത്തിന്  അനുഭാവ പൂര്‍ണ്ണമായ നിലപാട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.എസ്.എഫ് ഭാരവാഹികള്‍ പറഞ്ഞു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment