തസ്കിയത്ത് ക്യാമ്പും ഇഫ്താര്‍ മീറ്റും സമാപിച്ചു

      മോങ്ങം:പ്രസ്ഥാന ശാക്തീകരണം ലക്ഷ്യം വെച്ച്  എസ് വൈ എസ് മൊറയൂര്‍ പഞ്ചായത്തില്‍ യൂനിറ്റുകള്‍ തോറും പ്രതിമാസം നടന്ന് വരുന്ന പ്രവര്‍ത്തക ക്യാമ്പും അതിനോടനുംബന്ധിച്ചുള്ള ഇഫ്താര്‍ മീറ്റും മോങ്ങത്ത് ഇന്നലെ സമാപിച്ചു. രാവിലെ പത്ത് മണിക്ക് സി കെ യു മൌലവിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച ക്യാമ്പ് എസ് വൈ എസ് കൊണ്ടോട്ടി മേഖല പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ പി.എ.ലത്തീഫ് മാസ്റ്റര്‍  അദ്ധ്യക്ഷത വഹിച്ചു. 
     മൂന്ന് സെക്‌ഷനായിട്ടാണ് ക്യാമ്പ് നടന്നത്. ഒന്നാം സെക്‌ഷനില്‍ “സത്യ വിശ്വാസി” എന്ന വിഷയം അവതരിപ്പിച്ച്  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി.കെ.എം സഖാഫി ഇരിങ്ങല്ലൂരും, രണ്ടാം സെക്‌ഷനില്‍ “പശ്ചതാപം” എന്ന വിഷയം അവതരിപ്പിച്ച് റഫീഖ്  അഹ്‌സനി ചേളാരിയും, മൂന്നാം സെക്‌ഷനില്‍ ആത്മ സംസ്കരണം എന്ന വിഷയം അവതരിപ്പിച്ച് ഹാഫിള് മസ്‌ഊദ് സഖാഫി ഗൂഡല്ലൂരും സംസാരിച്ചു. തുടര്‍ന്ന് “സുസ്ഥിര യൂനിറ്റ്“ എന്ന സംഘടന ചര്‍ച്ചക്ക് മേഖല സെക്രടറീ ബഷീര്‍ അരിമ്പ്രയും, ഖതമുല്‍ ഖുര്‍‌ആനും സമാപന പ്രാര്‍ത്ഥനക്കും പി എസ് എ തങ്ങള്‍ കൊട്ടുക്കരയും നേതൃത്വം നല്‍കി. 
   വ്രതത്തിലൂടെ നേടിയെടുത്ത ആത്മ വിശുദ്ദി ജീവിതത്തിലുടെനീളം കാത്ത്സൂക്ഷിക്കാനും സംഘടന രംഗത്ത് കൂടുതല്‍ കര്‍മ്മോത്സകരാകാനും ക്യാമ്പ് ആഹ്വാനം ചെയ്തു. നോമ്പ് തുറയോടെ സമാപിച്ച പരിപാടിയില്‍ പഞ്ചായത്തിലെ പത്ത് യൂനിറ്റുകളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment