മോങ്ങം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

മോങ്ങം: ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ 800 ഓളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കിറ്റ് വിതരണം ചെയ്ത് കൊണ്ട് ചടങ്ങിന്റെ ഉൽഘാടന കർമ്മം നിർവഹിച്ഛു. 2കി.ഗ്രാം വീതം അരിയും അതിനുള്ള കോഴി ഇറച്ഛിയുമുള്ള കിറ്റ് ആണ് വിതരണം ചെയ്തത്. മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി.കെ മുഹമ്മദ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ഛു. മോങ്ങം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് സ്വാഗതം പറഞ്ഞൂ. കൊണ്ടോട്ടി മണ്ഡലം എം. ൽ. എ. മമ്മുണ്ണീ ഹാജി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വീരാൻ കുട്ടി ഹാജി, ടി.വി ഇബ്രഹീം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ഛ് കൊണ്ട് സംസാരിച്ഛു. നൗഫൽ മാസ്റ്റർ നന്ദി പ്രകാശനം നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment