എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ നടത്തി

     മോങ്ങം: എം എസ് എം സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അഖില കേരള ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയുടെ  പ്രാഥമിക പരീക്ഷ യില്‍ മോങ്ങത്ത് നൂറോളം പേര്‍ പങ്കെടുത്തു.“പരിശുദ്ദ ഖുര്‍ ‌ആന്‍ മാന‌വികര്‍ക്ക് മാര്‍ഗ്ഗ ദ്വീപം”എന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായിട്ട്  സംഘടിപ്പിച്ച പരീക്ഷയില്‍ വിദ്ധ്യാര്‍ഥികള്‍, അദ്ധ്യാപര്‍, രക്ഷിതാക്കള്‍  തുടങ്ങി സമൂഹത്തിലെ നാനാ തുറയിലുള്ളവര്‍ പങ്കെടുത്തു. മോങ്ങം എ എം യു പി സ്കൂളിലായിരുന്നു പരീക്ഷ നടന്നത്.
    ഖുര്‍‌ആനിലെ ആ‍റാം അദ്ധ്യായമായ അന്‍‌ആമിനെ അടിസ്ഥാനമാക്കി ഒബ്ജക്റ്റിവ് രീതിയിലായിരുന്നു പരീക്ഷ. അറുപത് ചോദ്യമടങ്ങിയ പരീക്ഷക്ക് ഒന്നര മണിക്കൂറായിരുന്നു സമയം അനുവധിച്ചിരുന്നത്. പ്രാഥമിക പരീക്ഷാ ഫലം സെപ്‌റ്റംബര്‍ പത്തിന് പ്രഖ്യാപിക്കും. ഈ പരീക്ഷയില്‍  80‌% മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് സെപ്‌റ്റംബര്‍ 25‌ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാനാകും ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷവാര്‍ഡ് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment