കമ്മിറ്റി തീരുമാനം എല്ലാവര്‍ക്കും ബാധകം: കുഞ്ഞി മുഹമ്മദ്

        മോങ്ങം: പാര്‍ട്ടി കമ്മിറ്റി എടുക്കുന്ന തീരുമാങ്ങള്‍ അനുസരിക്കാന്‍ എല്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തകരും ബധ്യസ്ഥരാണെന്നും അതിനെതിരായി പ്രവര്‍ത്തിക്കുന്നവരോട് വിശദീകരണം ചോദിക്കുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്ന് മോങ്ങം ടൌണ്‍ മുസ്ലിം ലീഗ് പ്രസിഡന്‍റ് പി.കെ.കുഞ്ഞി മുഹമ്മദ്. ടൌണ്‍ മുസ്ലിം ലീഗ് ജോയിന്റ് സെക്രടറി സി.കെ.മുഹമ്മദലി മാസ്റ്റര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയതുമായി ബന്ധപെട്ട വിശയത്തില്‍ “എന്റെ മോങ്ങം“ ന്യൂസ് ബോക്സിനോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം. 
  നേരായ മാര്‍ഗത്തില്‍ തിര്‍ഞ്ഞെടുക്കപെടാത്ത പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുമായി സഹകരിക്കേണ്ടതില്ലെന്ന് മോങ്ങം ടൌണ്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മികള്‍ കൂട്ടായെടുത്ത തീരുമാനമാണെന്നും ആ യോഗത്തില്‍ മുഹമ്മദലി മാസ്റ്റര്‍ പങ്കെടുത്തെതിനു യോഗത്തിന്റെ മിനുട് രേഖകള്‍ തെളിവാണെന്നും കുഞ്ഞി മുഹമ്മദ് പറഞ്ഞു. ഈ തീരുമാനത്തിനു എതിരായി ഭാരവാഹി കൂടിയായ അദ്ധേഹം പ്രവര്‍ത്തിച്ചതിന് വിശദീകരണം തേടുക മാത്രമാണ് കമ്മിറ്റി ചെയ്തതെന്നും അദ്ധേഹം വെക്തമാക്കി.
  മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഏഴാം വാര്‍ഡ് മെമ്പറുമായിരുന്ന സി.കെ.മുഹമ്മദ് വളരെ താല്‍‌പര്യ പൂര്‍വ്വം കൊണ്ട് വന്നതാണ് കേരശ്രീ പദ്ധതിയെന്നും, ഇപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുത്ത് ചിലര്‍ സി.കെ.യെ തള്ളി പറയുന്നത് രാഷ്ട്രീയ മര്യാദക്ക് ചേര്‍ന്നതല്ലെന്നും കുഞ്ഞി മുഹമ്മദ് അഭിപ്രായപെട്ടു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This comment has been removed by a blog administrator.

Post a Comment