മ‌അദനിയെ പാറക്കാട് സ്വദേശി ജയിലില്‍ സന്ദര്‍ശിച്ചു

     മോങ്ങം:പ്രമുഖ വാഗ്മിയും പണ്ഡിതനും,പി ഡി പി ചെയര്‍‌മാനുമായ അബ്ദു‌നാസര്‍ മ‌അദനിയെ മോങ്ങം പാറക്കാട് സ്വദേശി കോടിതൊടിക മുഹമ്മദ് ജാഫര്‍ ബാഗ്ലൂര്‍ അഗ്രഹാര ജയിലില്‍ ചെന്ന് സന്ദര്‍ശിച്ചു. നീതിക്ക്  വേണ്ടിയുള്ള പോരാട്ടത്തില്‍ അണിചേരാനും തന്നെപ്പോലെ നിരവധി നിരപരാധികള്‍ വിവിധ ജയിലുകളില്‍ നീതിക്കായി കേഴുന്നുണ്ടെന്നും അവര്‍ക്കെല്ലാം താങ്ങും തണലുമാകാന്‍ മ‌അദനി അഭ്യാര്‍ത്ഥിച്ചതായി ജാഫര്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. 
   ഫാസിസ്റ്റ് ഭരണഭീകരതയുടെ പിന്നാമ്പുറങ്ങളിലെ കുടിലതകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്, എന്റെ ജീവന്റെ അവസാന ശ്വാസം വരെയും ഭരണകൂടഭീകരതയോടും ഫാസിസ്റ്റ് കുടിലതയോടും ഞാന്‍ സന്ധിയാകില്ലെന്നും, എന്റെ ജയില്‍ ജീവിതത്തിന്റെ അന്ത്യം എന്ത് തന്നെയായാലും എന്റെ ഹൃദയ തുടിപ്പിന്റെ പ്രതീകമായ അന്‍‌വാര്‍‌ശ്ശേരി യതീംഖാനയെ കൈ വിടരുതെന്നും, വിശുദ്ദ റമളാനിന്റെ ഒരുപാട് പുണ്ണ്യം നിറഞ്ഞ ഈ ദിനങ്ങളില്‍ നിരപരാധിയായ എനിക്കും എന്റെ കുടുംബത്തിനും തളര്‍ന്ന് കിടക്കുന്ന എന്റെ പിതാവിനും വേണ്ടി ആത്മാര്‍ത്തമായി പ്രാര്‍ത്ഥിക്കണമെന്നും അര മണിക്കൂര്‍ നീണ്ട് നിന്ന സന്ദര്‍ശന വേളയില്‍ മ‌‌അദനി അഭ്യാര്‍ത്ഥിച്ചതായി ജാഫര്‍ പറഞ്ഞു. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ നിരാശരാവേണ്ടതില്ലെന്ന്‍ ആഹ്ലാദവും വിശ്വാസതിളക്കവും നിറഞ്ഞ ആ കണ്ണുകളില്‍ കാണാമായിരുന്നുവെന്നും ജാഫര്‍ അഭിപ്രായപെട്ടു.
                 പി ഡി പി പ്രവര്‍ത്തകനായ കോടിതൊടിക മുഹമ്മദ് ജാഫര്‍ സംഘടനയുടെ പഴയ ഭാരവാഹികളുടെ കൂടെയാണ് മ‌അദനിയെ ജയിലില്‍ സന്ദര്‍ശിച്ചത്. ജയില്‍ സുപ്രണ്ടിന് രേഖാമൂലം അപേക്ഷ നല്‍കി, അതിനായി ഒറിജിനല്‍ തിരച്ചറിയല്‍ കാര്‍ഡും,അതിന്റെ ഫൊട്ടോ കോപ്പിയും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കേണ്ടി വന്നു.ഒരു പാട് രോഗങ്ങളാല്‍ ബുദ്ദിമുട്ടുന്ന മ‌അദനിക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയ ക്യാമറയുടെ ലൈറ്റ് വളരെ പ്രയാസം സൃഷ്ടിക്കുന്നതായി ജാഫര്‍ പറഞ്ഞു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment