പ്രവര്‍ത്തിച്ചതിനു ഷോക്കോസ് നോട്ടീസോ...? മുഹമ്മദലി മാസ്റ്റര്‍

      മോങ്ങം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു എന്ന കാരണത്തിനാണ് മോങ്ങം ടൌണ്‍ മുസ്ലിം ലീഗ് കമ്മിറ്റി തന്നോട് വിശദീകരണം ചോദിച്ച് നോട്ടീസ് നല്‍കിയിരികുന്നതെന്നു ആരോപണ വിധേയനായ സി.കെ.മുഹമ്മദലി മാസ്റ്റര്‍. ഷോക്കോസ് നോട്ടീസിന്റെ പശ്ചാതലത്തില്‍  “എന്റെ മോങ്ങം ന്യൂസ് ബോക്സിനോട്” പ്രതികരിക്കുകയായിരുന്നു അദ്ധേഹം. 
    പാര്‍ട്ടിയുടെ പഞ്ചായത്ത് തല പരിപാടികളില്‍ സഹകരിച്ചു എന്നതിന്റെ പേരില്‍ കീഴ്ഘടത്തില്‍ നിന്ന് ഒരു ഭാരവാഹിക്ക് ഷോക്കോസ് നോട്ടീസ് ലഭിക്കുക എന്നത് കേട്ട് കേള്‍വിയില്ലാത്ത സംഭവമാണെന്നും, പാര്‍ട്ടി ഭരണഘടന അനുസരിച്ച് ടൌണ്‍ കമ്മിറ്റി എന്നൊരു ഘടകം ഇല്ലെന്നും, വാര്‍ഡ് കമ്മിറ്റിക്ക് മുകളില്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഉള്ളതെന്നതിനാല്‍ പാര്‍ട്ടി അംഗീകാരാമില്ലാത്ത ഒരു ടൌണ്‍ കമ്മിറ്റിക്ക് ഷോക്കോസ് നോട്ടീസ് തരാന്‍ അധികാരമില്ലതിനാല്‍ അത് മറുപടി അര്‍ഹിക്കുന്നില്ലെന്നും മുഹമ്മദലി മാസ്റ്റര്‍ പറ്ഞ്ഞു.  
     ഏഴാം വാര്‍ഡില്‍ നടപ്പിലാക്കുന്ന കേരശ്രീ പദ്ധതിയടക്കമുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍ മെമ്പറെ സഹകരിപ്പിക്കുന്നില്ല എന്നതാണ് എനിക്കെതിരെയുള്ള മറ്റൊരു ആരോപണം.  പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായും, പ്രസിഡന്റായും മറ്റും പതിനഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും കാര്യമായ ഒരു വികസന പ്രവര്‍ത്തനവും വാര്‍ഡില്‍ നടപ്പാ‍ക്കാന്‍ സാധിക്കാതെ ഇപ്പോള്‍ എന്റെ നേരെ തിരിയുന്നത് അര്‍ത്ഥമില്ലെന്നും, മോങ്ങത്തെ വെക്തി താല്‍പ്പര്യത്തിലധിഷ്ടിതമായ പാര്‍ട്ടി പ്രവര്‍ത്തനത്തിന് കൂട്ടു നില്‍ക്കാത്തതിനാലാണ് എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മാസ്റ്റര്‍ വിശദീകരിച്ചു. മോങ്ങം ടൌണ്‍ മുസ്ലിം ലീഗ് ജോയിന്റ് സെക്രടറിയായ ഞാന്‍ പങ്കെടുത്ത ഒരു കമ്മിറ്റിയിലും പഞ്ചായത്ത് യൂത്ത് ലീഗുമായി സഹകരിക്കരുത് എന്ന ഒരു തീരുമാനം പാര്‍ട്ടി കൈകൊണ്ടിട്ടില്ലന്നും മുഹമ്മദലി മാസ്റ്റര്‍ കൂട്ടി ചേര്‍ത്തു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This comment has been removed by the author.

Post a Comment