മോങ്ങത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം

   മോങ്ങം: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മോങ്ങത്ത് പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങളല്ലാം അടഞ്ഞ്കിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വിദ്ധ്യാഭ്യാസ സ്ഥപനങ്ങള്‍ക്കെല്ലാം അവധി നല്‍കിയിരുന്നു. ബാങ്കുകളുള്‍പ്പടെ സ്വകാര്യ സ്ഥാപനങ്ങളെല്ലാം ഹര്‍ത്താലുമായി സഹകരിച്ചു. ഒഴിഞ്ഞ റോഡ് കയ്യേറി ഒരു പിഞ്ചോമന തന്റെ കളിപ്പാട്ടമായ ബാറ്ററിയില്‍ ഓടുന്ന കുഞ്ഞു കാറുമായി  ഇറങ്ങി ഹര്‍ത്താലിനെ ആഘോഷിമാക്കിയപ്പോള്‍ പെട്രോളിങ്ങിനിറങ്ങിയ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും അതൊരു കൌതുക കാഴ്ച്ചയായി. 
     കച്ചവട സ്ഥാപനങ്ങളുടെ ജീവനക്കാരും ഹര്‍ത്താലിനെ ഒരു അവധി ദിനമായി കണക്കാക്കി വീട്ടില്‍ കുട്ടികളും കുടുംബത്തോടുമൊപ്പം ആനന്ദപൂര്‍ണ്ണമാക്കി. പല ദിക്കുകളില്‍ നിന്നും ബൈക്കുകളില്‍ നിരവധി യുവാക്കളാണ് ഹര്‍ത്താല്‍ ആഘോഷിക്കാന്‍ മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപെടുന്ന അരിമ്പ്ര മലയിലേക്ക് വെച്ച് പിടിച്ചത്. അക്രമങ്ങളൊന്നും ഇല്ലങ്കിലും മോങ്ങത്ത് ഇടക്കിടെ പോലീസ് റോന്ത് ചുറ്റുന്നുണ്ടായിരുന്നു   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment