കോ-ഓപ്പറെറ്റീവ് കോളേജ് ഓണോത്‌സവ് 2011 സംഘടിപ്പിച്ചു

    മോങ്ങം: കോ-ഓപ്പറെറ്റീവ് കോളേജ് വിദ്ധ്യാര്‍ത്ഥികള്‍ ഓണാഘോഷം വിവിധങ്ങളായ പരിപാടികളോടെ കൊണ്ടാടി.   “ഓണോത്‌സവ് 2011” എന്ന പേരില്‍ സംഘടിപ്പിച്ചു ആഘോഷ പരിപാടികള്‍ കോളേജ് പ്രിന്‍സിപ്പാള്‍ വീരാന്‍‌കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. സ്നേഹത്തിന്റേയും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും പ്രതീകമായ ഓണം അത് ഉത്ഘോഷിക്കുന്ന നന്മ ഉണ്ടാവട്ടെ എന്ന് പ്രിന്‍സിപ്പാള്‍ തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ആശംസിച്ചു. അദ്ധ്യാപകരായ ഷിബു,രഞ്ജിനി ,ശ്രീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
  തുടര്‍ന്ന് വിദ്ധ്യാര്‍ത്ഥി വിദ്ദ്യാര്‍ത്ഥിനികളുടെ വിവിധയിനം കലാപരിപാടികളും,പൂക്കള മത്സരം, വടംവലി, മ്യുസിക് ചെയര്‍,സുന്ദരിക്ക് പൊട്ട് തൊടല്‍, ലമണ്‍സ്പൂണ്‍ റൈസിന്‍‌ഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങളും നടന്നു. പൂക്കള മത്സരത്തില്‍ പ്ലസ് ടൂ വിദ്ദ്യ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനവും, അവസാന വര്‍ഷ ബിരുദ വിദ്ദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനവും, പ്ലസ് വണ്‍ വിദ്ദ്യാര്‍ത്ഥികള്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ വടംവലി മത്സരത്തില്‍ പ്ലസ് ടൂ വിദ്ദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനവും, അവസാന ബിരുദ വിദ്ദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികള്‍ക്ക് കോളേജ് പ്രിന്‍സിപ്പാള്‍ സമ്മാനദാനം നടത്തി,അദ്ധ്യാപകരായ സുമിത, റിയത, സനുഷ, അനില്‍  വിദ്ദ്യാര്‍ത്ഥികളായ ശെല്‍‌വരാജ്, മസീലിയ, നദീറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.