ജിദ്ദയില്‍ ദര്‍ശന ക്ലബ്ബ് ഈദ് കാമ്പയിന്‍ നടത്തി

    ജിദ്ദ: ദര്‍ശന ഗള്‍ഫ് കോ-ഓഡിനേഷന്‍ ജിദ്ദ കമ്മിറ്റിയുടെ നാല് ദിവസം നീണ്ട് നിന്ന ഈദ് കാമ്പയിന്‍ സംഘടിപ്പിച്ചു .കുടും‌ബ സംഗമം, സുഹൃദ് സംഗമം, വിനോദയാത്ര കലാപരിപാടികള്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി നടന്നു.  ഈദ് ദിനത്തില്‍ പെരുന്നാള്‍ നിസ്കാരത്തിന് ശേഷം കൊ‌-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആര്‍ട്സ് കണ്‍‌വീനര്‍ അഷ്‌റഫ് പനപ്പടിയുടെ ജാമി‌അയിലുള്ള മബ്‌റൂക്ക് വസതിയില്‍ നിന്ന് തുടങ്ങിയ കാമ്പയിന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.ടി.അലവിക്കുട്ടി ഉല്‍ഘാടനം ചെയ്തു. 
     തുടര്‍ന്ന് നാല് മണിക്ക്  റുവൈസില്‍ കമ്മിറ്റി ചെയര്‍മാന്‍ ബി ബഷീര്‍ ബാബുവിന്റെ ഫ്ലാറ്റില്‍ വെച്ച് സുഹൃദ് സംഗമംനടന്നു, പ്രവാസത്താല്‍ ജിദ്ദയുടെ പല ഭാഗങ്ങളില്‍ തളച്ചിട്ടവരും, നാട്ടില്‍ നിന്നും സൌദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉം‌റ നിര്‍‌വ്വഹിക്കാനെത്തിയവരുമായ നിരവധി മോങ്ങത്ത്ക്കാര്‍ സുഹൃദ് സംഗമത്തില്‍ പങ്കെടുത്തത് പരിപാടിയുടെ മാറ്റ് കൂട്ടി. യുവ സംഗമത്തിനു കാരണവരായി ബങ്കാളത്ത് മുഹമ്മദുണ്ണി കാക്ക ആദ്യാവസാനം നേതൃത്വം നല്‍കി.  സംഗമത്തിന് പരിസമാപ്‌തി കുറിച്ച് കൊണ്ട് കമ്മിറ്റി ജോ:സെക്രടറി ഉമ്മര്‍ കൂനേങ്ങല്‍,ബി ബഷീര്‍ ബാബു, ബി.നാണി, സി കെ പി നാസര്‍, പി അഷ്‌റഫ്, സലീല്‍ കൊല്ലടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ കോര്‍ണേഷ് വിനോദയാത്രയോടെ ആദ്യ ദിന പരിപാടികള്‍ സമാപിച്ചു.
    രണ്ടാം ദിനം ഗുവൈസയില്‍ എന്‍‌ . പി. ജാഫറിന്റെ ഫ്ലാറ്റില്‍ ചേര്‍ന്ന പ്രവര്‍ത്തക മീറ്റിന് സെക്രടറി ഷാജഹാന്‍ , സ്പോര്‍ട്സ് കണ്‍‌വീനര്‍ സമദ്.സി.കെ.പി, സി.കെ.അബ്ദുറഹ്‌മാന്‍ , മുസ്തഫ.സി.കെ, ശിഹാബ് ചുണ്ടക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നാം ദിവസം ശിഹാബ് ചുണ്ടക്കോടന്റെ ബനീമാലിക്കിലെ ഫ്ലാറ്റില്‍ വെച്ച് ചേര്‍ന്ന കലാ സംഗമത്തില്‍ ജാഫര്‍.എന്‍ .പി,  യാസര്‍ സി.കെ. ചെരിക്കകാട്, ബി.ബഷീര്‍ ബാബു, സി.ടി.അലവിക്കുട്ടി, ഷാജഹാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നാലാം ദിനം സി.കെ.മുസ്ഥഫയുടെ ഫ്ലാറ്റില്‍ നസീറ ബഷീര്‍, ജുബി മുസ്തഫ, ജസീല ജാഫര്‍, സഹ്‌ല ശിഹാബ്,  മാളു നാസര്‍ എന്നിവര്‍ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമത്തോടെ നാല് ദിവസം നീണ്ട് നില്‍ക്കുന്ന ദര്‍ശന ഈദ് കാമ്പയിന്‍ സമാപിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment