മോങ്ങത്ത് പൊന്നോണം കെങ്കേമം

    മോങ്ങം: സമൃതിയുടെ ആഹ്ലാദ ത്തിമര്‍പ്പില്‍ ഓണം ആഘോഷിച്ചു. സമൃദിയുടെയും സാഹോദര്യത്തിന്റെയും സന്ദേശമായ പൊന്നും ചിങ്ങമാസത്തിലെ പൊന്നോണത്തെ അതിവിപുലമായരീതിയില്‍ മോങ്ങം നിവാസികള്‍ കൊണ്ടാടി. മോങ്ങത്തെ ഹൈന്ദവ വീടുകളില്‍ പൂക്കളമൊരുക്കിയും സദ്യ ഒരുക്കിയും മറ്റു ഇതരമതസ്ഥരായ സുഹ്രുത്തുക്കളെ വിളിച്ച് സല്‍ക്കരിച്ചും മത സൌഹാര്‍ദ്ധത്തെ വിളിച്ചോതുന്ന തരത്തില്‍ ഓണം ഓണം ആഘോഷിച്ചു. മോങ്ങത്തും ചെറുപുത്തൂരും ഓണത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്. ഓണത്തോടനുബന്ധിച്ച് മോങ്ങത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും കീഴില്‍ വിവിധങ്ങളായ മത്സരങ്ങളാണ് അരങ്ങേറിയത്. പാവപ്പെട്ടവര്‍ക്കായുള്ള ഓണക്കിറ്റ് വിതരണത്തിന് മോങ്ങം മുസ്ലിം ലീഗും ഇടത് കൂട്ടായ്മയായ ജനകീയ കമ്മിറ്റിയും നേത്രുത്വം നല്‍കി. 
    ഓണത്തിനോടനുബന്ധിച്ച് മോങ്ങത്തെ കച്ചവട മേഖലയിലും നല്ല ചലനങ്ങള്‍ ഉണ്ടായി. തുണി കടകളിലും ഫാന്‍സി കടകളിലും നല്ല രീതിയില്‍ കച്ചവടം നടതായി വ്യാപാരികള്‍ അറിയിച്ചു. പഴം പച്ചക്കറി കടകളില്‍ ഓണത്തിന് വന്‍ തിരക്കാണ് അനുഭവപെട്ടത്. മൂന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നോമ്പിനല്ലാതെ ഓണം വന്നതിനാല്‍ പല മുസ്ലിം സുഹൃത്തുക്കളും സാഹോദര്യത്തിന്റെ സന്ദേശവുമായി അയല്‍ വീടുകളിലെയും സുഹുര്‍ത്തുക്കളുടെയും ഹൈന്ദവ വീടുകളില്‍ പോയി ഓണ സദ്ധ്യയുണ്ട് സ്നേഹം പങ്ക് വെച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment