ഡി വൈ എഫ് ഐ നേത്ര ദാന കണ്‍‌വെന്‍ഷന്‍ നടത്തി

   മോങ്ങം: ഡി വൈ എഫ് ഐ  മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി “എന്റെ കണ്ണുകള്‍ നാളെയുടെ വെളിച്ചമാവട്ടെ” എന്ന സന്ദേശവുമായി നേത്ര ദാനം ചെയ്യുവാന്‍  താല്‍‌പര്യമുള്ളവരുടെ കണ്‍‌വെന്‍ഷന്‍ സംഘടിപ്പിച്ചു. സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗവും മോങ്ങം ബ്രാഞ്ച് സെക്രടറിയുമായ പാടുകണ്ണി ശിവദാസന്‍ തന്റെ നേതൃദാന സമ്മതപത്രം ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജിത്തിന് കൈമാറികൊണ്ട് പരിപാടിയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. കണ്‍‌വെന്‍ഷനില്‍ പങ്കെടുത്ത സഖാക്കളല്ലാം തങ്ങളുടെ സമ്മദപത്രം ശ്രീജിത്തിന് കൈമാറി. എടപ്പറമ്പില്‍ വെച്ച് നടന്ന കണ്‍‌വെന്‍ഷനില്‍ പ്രസാദ് സി പി അദ്ദ്യക്ഷത വഹിച്ചു. പി ബാബു സ്വാഗതവും സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment