ഫൈസല്‍ കോടാലി വിവാഹിതനായി

       മോങ്ങം: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി ജനറല്‍ സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ (കോടാലി കിഴക്കേ തൊടുവില്‍ അബ്ദുറഹ്‌മാന്‍ ) ഹാജിയിയുടെ പുത്രന്‍ ഫൈസല്‍ കോടാലി വിവാഹിതനായി. അറവങ്കര ചെരിച്ചിയില്‍ ഹൌസില്‍ പെരപ്പുറത്ത് സൈതലവിയുടെ മകള്‍ പി.പി.ആരിഫയാണ് വധു. ആലുങ്ങല്‍ പൊറ്റയിലുള്ള വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. 
     എം.എല്‍.എ മാരായ കെ.മുഹമ്മദുണ്ണി ഹാജി, പി.ഉബൈദുള്ള, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ.സലാം, പൂക്കൊളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹ്‌മാന്‍ , എസ്.വൈ.എസ് സംസ്ഥാന സെക്രടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഹസ്സന്‍ സഖാഫി, ജനതാ ദള്‍ ജില്ലാ സെക്രടറി മഠത്തില്‍ സാദിഖലി, അഡ്വക്കേറ്റ് കാരാട്ട് അബ്ദുറഹ്‌മാന്‍ , പുല്‍‌പ്പറ്റ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.പി.കുഞ്ഞാപ്പുഹാജി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിവാഹ സല്‍‌ക്കാരം സെപ്‌തംബര്‍ 25നു ഞായറാഴ്ച്ചയായിരിക്കുമെന്ന് അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി അറിയിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment