യു ഡി എഫ് പൊതു സമ്മേളനം നടത്തി

        വള്ളുവമ്പ്രം: യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറു ദിന കര്‍മ്മ പദ്ധതി വിജയകരമായി നടപ്പാക്കിയതിന്റെ പ്രചരണാര്‍ത്ഥം മലപ്പുറം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളുവമ്പ്രത്ത് പൊതു സമ്മേളനം നടത്തി. കേരള ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ വീഷണം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആശംസകളര്‍പ്പിച്ച് കൊണ്ട് മുസ്ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് പി.വി മുഹമ്മദ് അരീക്കോട്,  ഇഫ്ത്തികാറുദ്ദീന്‍ , പി. ഉബൈദുള്ള എം എല്‍ എ, കെ.മുഹമ്മദുണ്ണി ഹാജി എം എല്‍ എ, സബാഹ് പുല്‍‌പറ്റ, റഹ്മത്തുള്ള, എന്‍ .മാധവന്‍ , ടി.വി ഇബ്രഹീം, കെ.എന്‍.ഗിരിജ, പി.വീരാന്‍ കുട്ടി ഹാജി, വി. മുസ്തഫ, പി.എ.സലാം, നൌഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, പി.എ.മജീദ്, സക്കീര്‍ പുല്ലാര, കാടേരി അബ്ദുലത്തീഫ്, ഇ.അബൂബക്കര്‍ ഹാജി, എന്‍ .കുഞ്ഞീതു, അഡ്വ: കാരാട്ട് അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment