SKSSF മോങ്ങം ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു


          മോങ്ങം: എസ് കെ എസ് എസ് എഫ് മോങ്ങം ക്ലസ്റ്റര്‍ സമ്മേളനം വാലഞ്ചേരിയില്‍ സമാപിച്ചു. “സത്സരണിക്കൊരു യുവ ജാഗ്രത“ എന്ന പ്രമേയവുമായാണ് എസ് കെ എസ് എസ് എഫ് മോങ്ങം ക്ലസ്റ്റര്‍ സമ്മേളനം സംഘടിപ്പിച്ചത്. വിവിധ സെകഷനുകളിലായി നടന്ന പരിപാടികള്‍ക്ക് പ്രമുഖര്‍ നേത്രുത്വം നല്‍കി. വിദ്ധ്യാര്‍ത്ഥികളും യുവജനങ്ങളുമായി ധാരാളം പേര്‍ വാലഞ്ചേരി ഉമറലി ശിഹാബ് തങ്ങള്‍ നഗരിയില്‍ എത്തിയിരുന്നു.  “ലഹരിപടരുന്ന നഗര ഗ്രാമങ്ങള്‍ “ എന്ന വിഷത്തില്‍ മനസ്സില്‍ തട്ടുന്ന രീതിയിലുള്ള മുനീര്‍ ഹുദവിയുടെ ക്ലാസ് പ്രവര്‍ത്തകന്മാര്‍ക്ക് ഹൃദ്യാനുഭവമായി. ലഹരിക്കെതിരെ വിദ്ധ്യാര്‍ത്ഥികളും യുവജനങ്ങളും ഉണരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുനീര്‍ ഹുദവി പ്രസ്ഥപിച്ചു. ബിധ്‌അത്തിന്റെ കടന്നു കയറ്റം എന്ന വിഷയത്തില്‍ കോടങ്ങാട് മുദരിസ് ഉസ്താദ് ഗഫൂര്‍ അന്‍വരി ക്ലാസെടുത്തു. പിന്നീട് നടന്ന സെക്ഷനുകളില്‍ സംശയ നിവാരണം സംഘടനാ ചര്‍ച്ച എന്നിവ നടന്നു. 

         ഉച്ചക്കു രണ്ടുമണിക്ക് ആരംഭിച്ച ഒന്നാം സെക്ഷനില്‍    ഉസൈന്‍ എമാനി വളമംഗലത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി അബൂബക്കര്‍ മാസ്റ്റര്‍ ഉല്‍ഘാടനം  നിര്‍വഹിച്ചു. സമ്മേളനത്തില്‍ സുഹൈല്‍ വാലഞ്ചേരി സ്വാഗതവും  വാലഞ്ചേരി ഖത്തീബ് അഷ്‌റഫ് ഫൈസി പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.
          രാ‍ത്രി ഏഴുമണിക്ക് ആരംഭിച്ച പൊതു സമ്മേളനത്തി ക്ലസ്റ്റര്‍ സെക്രട്ടറി സി.ടി അബൂബക്കര്‍ സിദ്ധീഖ് മോങ്ങം സ്വാഗതം ആശംസിച്ചു. ക്ലസ്റ്റര്‍ പ്രസിഡന്റ് മുനീര്‍ ദാരിമി അദ്ധ്യക്ഷനായ പരിപാടിയില്‍ ഉല്‍ഘാടനവും അവാര്‍ഡ് ദാനവും പണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പരിപാടിയില്‍ മുഖ്യാതിതി കെ.മുഹമ്മദുണ്ണി ഹാജി മുഖ്യ പ്രാഭാഷകന്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ആശംസകളര്‍പ്പിച്ചു കൊണ്ട് വാലഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.രായീന്‍ കുട്ടി ഹാജി , മദ്രസ കമ്മിറ്റി പ്രസിഡന്റ് സി.രായീന്‍കുട്ടി ഹാജി, ആറ്റശേരി അബൂബക്കര്‍ , സൈദലവി ദാരിമി, ജലീല്‍ ഫൈസി അരിമ്പ്ര, ശിഹറബിന്‍ പാറക്കാട് എന്നിവര്‍ സംസാരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment