പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ നടത്തി

   മോങ്ങം: ഗള്‍ഫ് യാത്രക്കാരെ കഷ്ടപ്പെടുത്തുന്ന  എയര്‍ ഇന്ത്യയുടെ നിലപാട് അവസാനിപ്പിക്കണമെന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കൊള്ളക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും മൊറയുര്‍ പഞ്ചായത്ത് പ്രവാസിലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായി ഇ സി മോയിന്‍ ഹാജി (പ്രസിഡന്റ്), ടി പി റഷീദ്, കെ കെ ഹമീദ്, ഇടി മൊയ്തീന്‍ ബാപ്പു(വൈസ് പ്രസിഡന്റ്), യു പി ശിഹാബ് (ജനറല്‍ സെക്രടറി),                  കെ സി മൊയ്തീന്‍ കുട്ടി, കെ പി റഫീഖ്,സയ്തലവി കാരപറമ്പന്‍ (ജൊയ്ന്റ് സെക്രടറി), പാറക്കുന്നത്ത് കലന്തന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മൂസഹാജി അദ്ദ്യക്ഷത വഹിച്ചു. മുട്ടയങ്ങാടന്‍ മുഹമാദാലിഹാജി, ഒ പി എം കുട്ടി, സിപി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment