മോങ്ങത്ത് 18 മണിക്കൂര്‍ വൈദ്യുതി മുടങ്ങി

           മോങ്ങം: ദീപാവലിക്ക് എല്ലായിടത്തും പ്രകാശം പരക്കുകയാണ് പതിവെങ്കില്‍ മോങ്ങത്തുക്കാര്‍ക്ക് ഇരുട്ടില്‍ തപ്പിയ ദിനങ്ങളായിരുന്നു ബുധനും വ്യാഴവും. തുടര്‍ച്ചയായി 18 മണിക്കൂര്‍ വൈദ്യുതി ഇല്ലാതെ മോങ്ങത്തുകാര്‍ ബുധനാഴ്ച്ച രാത്രിയും വ്യാഴാഴ്ച്ച പകലും ശരിക്കും കഷ്ടപെട്ടു. ബുധനാഴ്ച്ച വൈകുന്നേരം 6 മണിക്ക് അസ്തമിച്ച വൈദ്യുതി വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് പിന്നെ കണ്ണ് തുറന്നത്. വൈദ്യുതി തടസ്സത്തിന്റെ കാരണം തിരക്കി കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചവരോടൊക്കെ സബ് സ്റ്റേഷനിലെ തകരാറാണ് എന്ന് പറഞ്ഞ് അതികൃതര്‍ ഫോണ്‍ വക്കു വെങ്കിലും സബ് സ്റ്റേഷനിലെ തകരാറാണെങ്കില്‍ വള്ളുവമ്പ്രമടക്കമുള്ള ഈ സബ് സ്റ്റേഷന്റെ കീഴില്‍ വരുന്ന മറ്റ് സ്ഥലങ്ങളിലൊന്നു ഇല്ലാത്ത തകരാറ് മോങ്ങത്തിനു മാത്രം എങ്ങിനെ വന്നു എന്ന സാധാരണക്കരന്റെ ചോദ്യം ബാക്കിയായി. 
   മോങ്ങത്തെ കച്ചവട സ്ഥാപനങ്ങളും ബാങ്കുകളും ആശുപത്രികളും മറ്റും വ്യാഴാഴ്ച്ച ഉച്ചവരെ പ്രവര്‍ത്തനം താളം തെറ്റി. വീടുകളിലും സ്ഥാപനങ്ങളിലും ഫ്രീസറിലും ഫ്രിഡ്ജുകളിലും സൂക്ഷിച്ചിരുന്ന ഒട്ടനവധി ഭക്ഷണ സാധനങ്ങള്‍ ഉപയോഗ ശ്യൂന്യമായതായി നിരവധി വീട്ടമ്മമ്മാര്‍ പരാതിപെട്ടു. ദീപാവലിയായതിനാല്‍ ബന്ധപെട്ട ഉദ്ധ്യോഗസ്തരും ജീവനക്കാരും കൂട്ടത്തോടെ അവധിയില്‍ ആയതാണ് തകരാര്‍ ശരിയാക്കാന്‍ ഇത്ര വൈകിയതെന്നാണ് മനസ്സിലാകുന്നത്. ഏതായാലും തുടര്‍ച്ചയായി 18 മണിക്കൂറോളം വൈദ്യുതി മുടങ്ങിയതില്‍ മോങ്ങത്തെ എല്ലാ ജന വിഭാഗവും ശക്തമായ പ്രതിക്ഷേതത്തിലാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment