വാച്ച് മേക്കര്‍ ആലസ്സാന്‍‌ക്ക നിര്യാതനായി

         മോങ്ങം: അരിമ്പ്ര റോഡില്‍ പാലം തൊടുവില്‍ താമസിക്കുന്ന മോങ്ങത്തെ വാച്ച് മേക്കര്‍ ആലസ്സാന്‍‌ക്ക എന്ന പാട്ടശ്ശേരി അലി ഹസ്സന്‍ (75) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാല് ദിവസത്തോളമായി മലപ്പുറം കെ.പി.എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ്  അന്ത്യം സംഭവിച്ചത്. ഫാത്തിമയാണ് ഭാര്യ, അബ്ദുള്‍ കരീം (പുത്തൂര്‍ ട്രഡേഴ്സ് മോങ്ങം) നഫീസ , അബ്ദുള്‍ ലത്തീഫ് എന്നിവര്‍ മക്കളാണ്. മുഹമ്മദലി മുക്കം, നുസ്‌റത്ത് എന്നിവര്‍ മരുമക്കളാണ്.
  മോങ്ങത്തെ ജനീവ വാച്ച് വര്‍ക്ക് ഉടമയായ ആലസ്സന്‍ കാക്ക മോങ്ങത്തെ ആദ്യത്തെ വാച്ച് മേക്കര്‍കൂടിയാണ്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ അദ്ധേഹം പാര്‍ട്ടി പ്രകടനങ്ങളുടെയും മറ്റ് പരിപാടികളുടെയും മുന്‍ നിരയിലെ നിത്യ സാനിദ്ധ്യവുമായിരുന്നു. യു.എ.ഇ കെ.എം.സി.സി സെന്‍‌ട്രല്‍ കമ്മിറ്റി പ്രസിഡന്റും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായ പുത്തൂര്‍ റഹ്‌മാന്‍ (ഫുജൈറ) ഭാര്യാ സഹോദരനാണ്. കബറടക്കം വൈകുന്നേരം നാല് മണിക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment