പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും

          മലപ്പുറം: പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്താന്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന മലപ്പുറം ബ്ലോക്ക് പരിതിയിലെ ക്ലബ്ബ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യുവജന ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസര്‍  കെ.പ്രസീദ യോഗം ഉല്‍ഘാടനം ചെയ്തു. സുമേഷ് ആനക്കയം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മലപ്പുറം നഗരസഭ കൌണ്‍സിലര്‍ റഹ്‌മത്തുള്ള ഇളമ്പിലിലാക്കാട്ട്, റഹീം പറപ്പൂര്‍ , മുഹമ്മദലി പൂക്കോട്ടൂര്‍, ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.  ശാഫി കാടേങ്ങല്‍ സ്വാഗതവും മുജീബ് മൊറയൂര്‍ നന്ദിയും പറഞ്ഞു. മോങ്ങത്തെ പ്രമുഖ ക്ലബ്ബുകളായ ദര്‍ശന, വിസ്മയ, കാശ്മീര്‍ ,വിന്‍‌വെ തുടങ്ങിയ ക്ലബ്ബ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.