മൊറയൂരില്‍ പരിരക്ഷ പദ്ധതി വ്യാപിപ്പിക്കുന്നു

   മൊറയൂര്‍: മൊറയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജനകീയ കൂട്ടായ്മയോടെ പരിരക്ഷ പദ്ധതി കൂടുതല്‍ നിര്‍ധന കുടുംബങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിര്‍ധന രോഗികളുടെ പരിചരണം, കുടുംബ സഹായം, പെന്‍ഷന്‍ , ഭക്ഷണ കിറ്റ് തുടങ്ങിയവയാണ് പുതിയ പദ്ധതികള്‍. എല്ലാ വാര്‍ഡുകളിലും ജനകീയ കമ്മറ്റി രൂപീകരിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആശ വര്‍ക്കര്‍മാരും, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും, ആരോഗ്യ പ്രവര്‍ത്തകരും, രാഷ്ട്രീയ പൊതു പ്രവര്‍ത്തകരുമാണ് ഈ പദ്ധതിയുടെ സംഘാടകര്‍. പദ്ധതിയുടെ ഉല്‍ഘാടനവും പെന്‍ഷന്‍ വിതരണവും മണ്ഡലം എം.എല്‍.എ പി.ഉബൈദുള്ള നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ബങ്കാളത്ത് സക്കീന അദ്ധ്യക്ഷത വഹിച്ചു. ഭക്ഷണ കിറ്റ് വിതരണ ഉല്‍ഘാടനം മുന്‍ പ്രസിഡണ്ട് അരിമ്പ്ര ബാപ്പു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് വി.പി.അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സുലൈമാന്‍, എ.കെ.ആഫിയ, കെപി.അബൂബക്കര്‍ ഹാജി, ടി.മൂസഹാജി, തയ്യില്‍ അബൂബക്കര്‍, സി.ഹംസ, പഞ്ചായത്ത് മെമ്പര്‍മാരായ പി.മാളുമ്മ, സി.കെ.ആമിന ടീച്ചര്‍, എന്‍.കെ.ഹംസ, സി.കെ.മുഹമ്മദ്, പി.കലന്തന്‍ ഹാജി, ഇ.സി.മോയിന്‍, കെ.എ.റഷീദ്, പി.മണി, ഇ.സുര്‍ജിത്ത്, ബി.പോക്കര്‍, എം.കമ്മദ്, പി.സഫിയ, സൈനബ ടീച്ചര്‍, ഹസീന, നഫലുന്നീസ, കെ.സി.ഹഫ്‌സത്ത്, സി.കെ.ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.