ചെരുപ്പടി മലയില്‍ കരിങ്കല്‍ ക്വാറിയില്‍ വീണ് യുവാവ് മരിച്ചു

           അരിമ്പ്ര: ചെരുപ്പടി മലയില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളകെട്ടില്‍ വീണ് ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് മരിച്ചു. സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയ അരിമ്പ്ര സ്കൂള്‍ പടി പരേതനായ നടുതൊടി കുട്ടി ഹസ്സന്റെ മകന്‍ മുസ്തഫയാണ് അപകടത്തില്‍ പെട്ട് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മൂന്ന് സുഹൃത്തുക്കളോടൊപ്പം മുസ്ഥഫ കുളിക്കാനെത്തിയത്. മുസ്തഫ കാല്‍ തെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വളരെ ഉയരത്തില്‍ നിന്നും താഴേക്ക് ചാടിയതിനാല്‍ ചെളിയില്‍ കുടുങ്ങിയതാണ് മരണ കാരണമെന്നും പറയപെടുന്നുണ്ട്.
      സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ മലപ്പുറത്ത് നിന്നും മീഞ്ചന്തയില്‍ നിന്നും ഓരോ യൂണിറ്റ് ഫെയര്‍ ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. കൊണ്ടോട്ടി വേങ്ങര സ്റ്റേഷനുകളിലെ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. ഒരു ഹെക്ടറിലധികം വിസ്തീര്‍ണ്ണവും 50 മീറ്ററോളം ആഴവുമുള്ള വെള്ളകെട്ടിന് അന്‍പത് അടിയോളം ആഴവുമുണ്ട്. ഫെയര്‍ ഫോഴ്സ് കൊക്ക ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആധുനിക സജീകരണങ്ങള്‍ ഉപയോഗിച്ച് മുങ്ങി നടത്തിയ തിരക്കിലില്‍ വെകിട്ട് ആറരയോടെയാണ്  മൃതദേഹം കണ്ടെത്തിയത്.   
      അസ്മാബിയാണ് ഭാര്യ. റിഷാദ്, റിഫാന്‍, നിഷാദ്, ജിഷാദ് എന്നിവര്‍ മക്കളാണ്.ഇന്നലെ ഉച്ചക്ക്  പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്നും കൊണ്ട് വന്ന മൃതദേഹം അരിമ്പ്ര മടങ്കപറ്റ ജുമുഅത്ത് പള്ളി കബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാനിദ്ധ്യത്തില്‍ മറവ് ചെയ്തു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു ആയിരങ്ങളാണ് അരിമ്പ്രയിലേക്ക് ഒഴുകിയത്. പ്