മോങ്ങം പകര്‍ച്ച പനിയുടെ ഭീതിയില്‍

     മോങ്ങം: മോങ്ങത്ത് പകര്‍ച്ച പനി വ്യാപിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മോങ്ങത്തും പരിസരങ്ങളുമായി നിരവധി പേര്‍ക്ക് ശക്തമായ പനി ബാധിച്ചതായി ഞങ്ങളുടെ അന്വേഷണത്തില്‍ വെക്തമായി. കൂടുതലായും കുട്ടികളെയാണ് പനി ബാധിച്ചിരിക്കുന്നത്. പ്രദേശത്തെ ആശുപത്രികളെല്ലാം പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. ജില്ലാ ആശുപത്രിയിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, സ്വകാര്യ ആശുപത്രികളിലെല്ലാം നിരവധി മോങ്ങത്ത്ക്കാര്‍ പനി ബാധിച്ച് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. 
     മാലിന്യ സംസ്കരണത്തിന് വേണ്ടത്ര സജീകരണങ്ങള്‍ ഇല്ലാത്തതും മാലിന്യ സംസ്കരണത്തെ കുറിച്ച് പൊതു ജനങ്ങള്‍ ഇനിയും വേണ്ടത്ര ഗൌരവ സ്വഭാവത്തിലെടുക്കാത്തതും പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമാണ്. വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ല എന്നാണ് വ്യാപിക്കുന്ന പനി തെളിയിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും വേണ്ടത്ര മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ പുറമെ നിന്ന് വാങ്ങേണ്ട അവസ്ഥയാണിപ്പോഴുള്ളത്. 
    മോങ്ങത്ത് മഞ്ഞപിത്തം പടര്‍ന്ന് പിടിക്കുന്നതുമായ വാര്‍ത്ത ഇതിനകം എന്റെ മോങ്ങം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പനി മൂര്‍ച്ചിച്ച് ശക്തമായ അണുബാധ മൂലം മോങ്ങത്തെ ഒരു പതിനാല് വയസ്സുകാരന്‍ കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കിടക്കുകയാണ്. വിഷയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് ആവിശ്യമായ മുന്‍‌കരുതല്‍ എടുക്കാന്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും അടിയന്തിരമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.