കന്നുകാലി മോഷണം പെരുകുന്നു

      അരിമ്പ്ര: അരിമ്പ്ര നെടിയിരുപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ കന്നകാലി മോഷണം വ്യാപകമാകുന്നു എന്ന് പരാതി. ഈ പ്രദേശങ്ങളില്‍ നിന്നും കാണാതായ മൂന്നു പോത്തുകളെ പുല്ലാര മുതിരിപറമ്പില്‍ ഒരു വീട്ടില്‍  നിന്നും കണ്ടെട്ടുത്തതോടെ കന്നുകാലികളെ മോഷ്ടിച്ചു വില്‍ക്കുന്ന സംഘത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചു . ഈ പ്രദേശങ്ങളില്‍ ഒരാഴ്ച്ചയായി രണ്ടിടങ്ങളില്‍ നിന്നും പോത്തുകള്‍ മോഷണം പോയതായി പരാതി ഉയര്‍ന്നിരുന്നു. അരിമ്പ്ര കേളിക്കൊടെന്‍ രാമന്‍ കൊണ്ടോട്ടി പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥനത്തില്‍ തുടര്‍ന്ന് നടത്തിയ അന്യേഷണത്തില്‍ മൂന്ന് പോത്തുകളെ മുതിരിപറമ്പില്‍‍ ഒരു വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. 
    മൂന്നെണ്ണത്തിനയും കൂടി മുപ്പത്തയ്യായിരം രൂപ കൊടുത്തു വാങ്ങിയതായിരുന്നെന്നാണ്  വീട്ടുടമയില്‍ നിന്നും ഞങ്ങള്‍ക്കറിയാന്‍ സാധച്ചത്. നെടിയിരുപ്പു കോളനിയിലെ പത്മാവതിയുടെ രണ്ടു പശുക്കളും ഇതിനു മുമ്പ് മോഷണം പോയിരുന്നു,  പിന്നീട് അവ കണ്ടെത്തി. കഴിഞ്ഞ ഏതാനും മാസം മുന്‍പ് അരിമ്പ്ര ബിരിയാപുറം കെ.പി.കുഞ്ഞി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്ന്‍  പശുവിനെ മോഷ്‌ടിച്ച് കശാപ്പ് ചെയ്‌ത വാര്‍ത്ത “എന്റെ മോങ്ങം“ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ പത്തില്‍ പരം കന്ന്കാലി മോഷണ പരാതികളാണ് കൊണ്ടോട്ടി പോലീസിനു ഈ കുറഞ്ഞ കാലയളവില്‍  ലഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment