മികച്ച പി.ടി.എ അവാര്‍ഡ് അരിമ്പ്ര സ്കൂളിന്

          മോങ്ങം: വിദ്യാഭ്യാസ വകുപ്പ് ഈവര്‍ഷം നടപ്പാക്കിയ മികച്ച പി.ടി.എ സമിതിക്കുള്ള അവാര്‍ഡിന് റവന്യുജില്ലാ തലത്തില്‍ അരിമ്പ്ര ജി.വി.എച്ച്.എസ്. സ്‌കൂള്‍ അര്‍ഹമായി. മലപ്പുറം വിദ്യാഭ്യാസ ജില്ലാ അവാര്‍ഡും സ്‌കൂളിനായിരുന്നു. 
    ഭൗതിക സൗകര്യം, ധനസമാഹരണം, അക്കാദമിക ഇടപെടലുകള്‍, കലാകായിക നേട്ടങ്ങള്‍, വിദ്യാര്‍ഥി പ്രവേശനം, പോഷകാഹാരം, ശുചിത്വം, സാമൂഹിക ഇടപെടലുകള്‍, തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് പരിഗണിച്ചത്.1930ല്‍ എല്‍.പി സ്‌കൂളായാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1961ല്‍ യു.പി സ്‌കൂളായും 74ല്‍ ഹൈസ്‌കൂളായും വളര്‍ന്നു. 94ല്‍ വി.എച്ച്.എസ്.ഇയും 2004ല്‍ ഹയര്‍സെക്കന്‍ഡറിയും തുടങ്ങി. 
   നിലവില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ വൊക്കേഷണല്‍ കോഴ്‌സുകളുള്ള രണ്ടാമത്തെ സ്ഥാപനമാണിത്. ജില്ലാ കൗണ്‍സിലിന്റെ ഏറ്റവും നല്ല രണ്ടാമത്തെ സ്‌കൂളിനുള്ള ബഹുമതിയും അരിമ്പ്ര വി.എച്ച്.എസ്. സ്‌കൂളിനെ തേടിയെത്തിയിരുന്നു. പ്രസിഡന്റ് പ്രൊഫ. കെ.എം. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ പി. സുരേന്ദ്രന്‍, മംഗല്‍ ഭാനു, എം. വിലാസിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പി.ടി.എ പ്രവര്‍ത്തിക്കുന്നത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment