അജ്മലിന് ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ അടിയന്തിര ചികിത്സാ സഹായം

         ജിദ്ദ: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന മോങ്ങം ചെരിക്കക്കാട് സി.കെ.മുഹമ്മദിന്റെ മകന്‍ അജ്മലിന്  അടിയന്തിര ചികിത്സാ സഹായമായി 25000 രൂപ അനുവധിക്കാന്‍ ഇന്നലെ വൈകുന്നേരം ശറഫിയ്യ മോങ്ങം ഹൌസില്‍ ചേര്‍ന്ന  ജിദ്ദാ മോങ്ങം മഹല്ല് റിലീഫ് കമിറ്റി യോഗം തീരുമാനിച്ചു. 
    കമ്മിറ്റിക്ക് കീഴില്‍ ആരംഭിച്ച പലിശ രഹിത പരസ്പര സഹായ നിധി കൂടുതല്‍ വിപുല പെടുത്താനും നവമ്പര്‍ മുതല്‍ വായ്പ്പകള്‍ അനുവധിക്കാനും യോഗത്തില്‍ തീരുമാനമായി. ബി.ബഷീര്‍ ബാബുവിന്റെ ഖിറാ‍‌അത്തോടെ ആരംഭിച്ച യോഗത്തില്‍ കണ്‍‌വീനര്‍ സി.കെ.ആലികുട്ടി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രടറി സി.ടി.അലവി കുട്ടി മുഖ്യ പ്രഭാഷണം നടത്തി. കബീര്‍ ചേങ്ങോടന്‍ , വി.കുട്ടി ഹസ്സന്‍ , മുജീബ് ബങ്കാളത്ത് എന്നിവര്‍ പ്രസംഗിച്ചു.  ട്രഷറര്‍ സി.കെ.നാണി സ്വാഗതവും സി.കെ.ജലീല്‍ നന്ദിയും പറഞ്ഞു. 
     കമ്മിറ്റി അനുവധിച്ച അടിയന്തിര ചികിത്സാ സഹായം ഇരുപത്തി അയ്യായിരം രൂപ ഇന്ന് രാവിലെ അജ്മലിന്റെ പിതൃസഹോദരന്‍ സി.കെ.എ.കരീമിനു കൈമാറിയതായി ഇപ്പോള്‍ നാട്ടിലുള്ള ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി അറിയിച്ചു. ഇത് കൂടാതെ കഴിഞ്ഞ യോഗത്തില്‍ ചികിത്സാ-വിവാഹ-ഭവന നിര്‍മാണ സഹായങ്ങള്‍ക്കായി  അനുവധിച്ച 90000 (തൊണ്ണൂറായിരം) രൂപയും വിതരണം ചെയ്തതായി അദ്ധേഹം അറിയിച്ചു