ഉണ്ണിയ ടീച്ചര്‍ നിര്യാതയായി

        മോങ്ങം: ചെറുപുത്തൂര്‍ സ്കൂള്‍ മുന്‍ ഹെഡ് മിസ്ട്രെസ്സും പരേതനായ കാവോട്ട് ടി.പി. അബ്ദുല്‍ ഖയ്യൂമിന്റെ ഭാര്യയുമായ കോട്ട ഉണ്ണിയ ടീച്ചര്‍ (86) ഇന്ന് രാവിലെ മരണപ്പെട്ടു. ദീര്‍ഘകാലം ചെറുപുത്തൂര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസായി സേവനമനുഷ്ടിച്ച ഉണ്ണിയ ടീച്ചര്‍ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വാര്‍ദ്ധക്യ സഹജമായ ശാരീരിക അവശതകളുണ്ടായിരുന്നുവെങ്കിലും കാര്യമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ ചെറിയ ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഉടനെ ഉണ്ടായ ഹൃദയാഘാധം മൂലമാണ് മരണം സംഭവിച്ചത്. 
      അക്ബറലി (കുവൈത്ത്) അബ്ദുസ്സലാം (ജിദ്ദ), ഖമറുദ്ദീന്‍ (ഷാര്‍ജ)    മഹബൂബ് എന്ന കുഞ്ഞാപ്പു (മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍) നൂര്‍ജഹാന്‍ , ജമീല, ലൈല, നജീബ, ശരീഫ  എന്നിവര്‍ മക്കളാണ്. മര്‍ഹൂം ആലിക്കുട്ടി ചേരമ്പാടി, മര്‍ഹൂം മുഹമ്മദ് ബാവ കുറ്റിപ്പുറം, മൊയ്ദീന്‍ കുട്ടി നിലമ്പൂര്‍, കുഞ്ഞഹമ്മദ് അച്ചനമ്പലം,  സി.അബ്ദുള്‍ഹമീദ് (മുന്‍ ഡി.ഡി.ഇ മലപ്പുറം) ജമീല മലപ്പുറം, ഖദീജ, ജമീല ചേലേമ്പ്ര, നിഷാത്ത് പയ്യനാട് എന്നിവര്‍ മരുമക്കളാണ്. ജനാസ നമസ്കാരം വൈകുന്നേരം 5:30 നു ചെറുപുത്തൂര്‍ ജുമാ മസ്ജിദില്‍ വെച്ച് നടത്തപെടും.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment