മൊബൈല്‍ ടവ്വര്‍ ഭൂവുടമകള്‍ സഘടിക്കുന്നു

      മോങ്ങം: മൊബൈല്‍ ടവ്വര്‍ സ്ഥാപിക്കാനായി സ്ഥ്ലം വാടകക്ക് നല്‍കിയവരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കുന്നതിനും, വാടക കുടിശ്ശിക തീര്‍ത്ത് കിട്ടുന്നതിനും, ഇപ്പോള്‍ ലഭിക്കുന്ന തുച്ചമായ വാടക വര്‍ദ്ദിപ്പിക്കാനും മറ്റും നിരവധി  പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണനായി ജില്ലയില്‍ മൊബൈല്‍ ടവ്വര്‍ സ്ഥാപിക്കാന്‍ ഭൂമി വാടകക്ക് നല്‍കിയ ഭൂവുടമകള്‍ സഘടിക്കുന്നു. ഇതിന്റെ മുന്നോടിയായി 2011 ഒക്ടോബര്‍ 16 ന്‍ ഞായറാഴ്ച്ച മോങ്ങത്ത് ബങ്കാളത്ത് ചെറാട്ട് സൈതാജിയുടെ വീട്ടില്‍ ചേര്‍ന്ന ഭൂവുടമകളുടെ യോഗം അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി.ത്രീജി സിസ്റ്റം സ്ഥാപിക്കുമ്പോള്‍ പുതിയ എഗ്രിമെന്റ് ഉണ്ടാക്കുക. ജീവിത ചിലവ് വര്‍ദ്ദിച്ചതും ഭൂമിവില വര്‍ദ്ദിച്ചതും കണക്കിലെടുത്ത് ചുരുങ്ങിയ വാടക 15000 രൂപയാക്കി വര്‍ദ്ദിപ്പിക്കുക, സ്ഥലമുടമ അറിയാതെ ടവ്വര്‍ മറ്റ് കമ്പനികളുമായി പങ്ക്‌വെക്കാതിരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ യോഗം മുന്നോട്ട് വെച്ചു. കാസര്‍ഗോഡ്,പാലക്കാട്,കോട്ടയം,വയനാട് എനീ ജില്ലകളില്‍  ഭൂമി വാടകക്ക് നല്‍കിയ ഉടമകള്‍ സംഘടിച്ച് അവരുടെ ആവശ്യങ്ങള്‍ നേടിയെടുത്തതായും യോഗം വിലയിരുത്തി. 
    നിരവധി സ്ഥലമുടമകളില്‍ 350 മുതല്‍ 500 വരെ മാത്രം മാസാന്തം കിട്ടുന്നവരും ഉണ്ട്. ഒരു ടവറില്‍ കൂടുതല്‍ കമ്പനികള്‍ അവരുടെ ഉപകരണങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഓരോ കമ്പനിക്കാരനും സ്ഥലമുടമക്ക് വാടക നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത് കൃത്യമായി കൊടുക്കാത്ത സാഹജര്യത്തിലാണ് ഒരു സംഘടിക്കാന്‍ തീരുമാനിച്ചത്. താല്‍കാലികമായി രൂപീകരിച്ച ജില്ലാ കമ്മിറ്റി ഭാരവാഹികളായി അബ്ദുള്‍ കരീം ഹാജി വെള്ളൂര്‍ (പ്രസിഡന്റ്)  സി.ടി.സംഷുദ്ധീന്‍ മോങ്ങം (സെക്രട്രറി) കെ.ഉമ്മര്‍ മാസ്റ്റര്‍ പുല്പറ്റ (വൈസ് പ്രസിഡന്റ്) കെ.എം.ഹാരിസ് മങ്കട (ജോയിന്റ് സെക്രട്രറി) എന്നിവരെ തിരഞ്ഞെടുത്തു. മൊബൈല്‍ ടവറിനു സ്ഥലം വാടകക്ക് കൊടുത്ത ജില്ലയിലെ മുഴുവന്‍ ഉടമകളും 2011 ഒക്ടോബര്‍ 30 ഞാറാഴ്ച്ച ഉച്ചക്ക് രണ്ടര മണിക്ക് മോങ്ങത്ത് വെച്ച് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061887184 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപെടേണ്ടതാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment