അബ്ദുസ്സലാം മോങ്ങം ദുബൈ സമാധാന അവാര്‍ഡ് കമ്മിറ്റിയില്‍


       ദുബൈ: മുഹമ്മദ് ബിന്‍ റാഷിദിന്റെ പേരിലുള്ള ലോകസമാധാന അവാര്‍ഡ് കമ്മിറ്റിയില്‍ മോങ്ങം സ്വദേശിയും. പണ്ഡിതനും മലപ്പുറം മോങ്ങം സ്വദേശിയുമായ അബ്ദുസ്സലാം പഴുങ്ങ പറമ്പിലിനെയും മറ്റു രണ്ട് മലയാളിയേയുമാണ് യു.എ.ഇ വൈസ്: പ്രസിഡന്റും യു.എ.ഇ പ്രധാന മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് നിയോഗിച്ചത്. കല്‍‌പകഞ്ചേരി സ്വദേശികളായ ഷംസുദ്ദീന്‍ മുഹിയുദ്ദീനും അബ്ദുസ്സമദ് മുഹ്‌യുദ്ദീനുമാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ട് മലയാളികള്‍. ഡോ: ഹമദ് അഹ്‌മദ് അല്‍ശൈബാനിയാണ് സമിതി ചെയര്‍മാന്‍. സുല്‍ത്താന്‍ ബുത്തി മജ്‌റാന്‍ വൈസ് വൈസ് ചെയര്‍മാനും മുഹമ്മദ് സയ്യിദ് അല്‍മറി, ഡോ: ഉമര്‍ മുഹമ്മദ്, ഡോ: സെയ്ഫ് മതാര്‍, മുഹമ്മദ് സുഹൈല്‍ അല്‍ അല്‍ മുഹൈരി, അലി ഖല്‍ഫാന്‍ മന്‍സൂരി, അഹമ്മദ് അബ്ദുല്‍ ഹമീദ്, മുഹ്സിന്‍ ബിന്‍ അഹമ്മദ് (ഹൈദരാബാദ്) എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. യു.എ.യി ഉത്തരവ് ചൊവ്വാഴ്ച്ചയാണ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരീക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് സമിതിയുടെ കാലാവധി.
         ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ പത്നി ശൈഖ ഹിന്ദിന്റെ സംരക്ഷണത്തിലുള്ള അല്‍മനാര്‍ ഖുര്‍‌ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടറും ദുബൈയിലെ ഏക മലയാള ജുമുഅ ഖുത്തുബ നടത്തുന്ന മസ്ജിദ്‌ റാഷിദ്‌ ബിന്‍ ദല്‍മൂഖ്‌ലെ ഖതീബുമായ  അബ്ദുസ്സലാം മോങ്ങം മക്ക ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഉപരി പഠനം പൂര്‍ത്തിയാക്കിയത്. മോങ്ങം ചെറുപുത്തൂര്‍ റോഡില്‍ ഇരിക്കോട്ട് പറമ്പില്‍ താമസിക്കുന്ന അബ്ദുസ്സലാം മോങ്ങത്തിന്റെ വിവിധ വിഷയങ്ങളെ ആസ്പതമാക്കിയുള്ള നൂറുകണക്കിന് പ്രഭാഷണങ്ങള്‍ ഇന്ന് ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്.   മോങ്ങത്തെ ഒരു പ്രമുഖ  പണ്ഡിതനായ അബ്ദുസ്സലാം മോങ്ങത്തിന് ലഭിച്ച ഈ മഹത്തായ അംഗീകാരത്തില്‍ എല്ലാ മോങ്ങത്തുകാരും ആഹ്ലാദത്തിലാണെന്നതില്‍ സംശയമില്ല. 
    ദുബൈ അല്‍മനാര്‍ സെന്ററിന്റെ ചെയര്‍മാനാ‍യ ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പേഴ്സണല്‍ സ്റ്റാഫു കൂടിയാണ്. അബ്ദുസ്സമദ് മുഹിയുദ്ധീന്‍  അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്.

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Masha Allah , Alhmadullilah...
BarakAllahu feekum...

Congratulations Abussamad , s/o Mammootty mollaka deserved it,

അബ്ദുസ്സലാം മോങ്ങത്തിനു എല്ലാവിധ ഭാവുഗങ്ങളും നേരുന്നു ,അദ്ദേഹത്തിന് പടച്ചവന്‍ ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ ,ആമീന്‍

Post a Comment