കുയിലംകുന്ന് കൂട്ടായ്മ ആരോഗ്യ ബോധവല്‍കരണ ക്യാമ്പ് നടത്തി

   മോങ്ങം: കുയിലംകുന്ന് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍കരണ ക്യാമ്പ് നടത്തി. മഞ്ചേരി ജനറല്‍ ഹോസ്പിറ്റല്‍ നേഴ്സിങ്ങ് സൂപ്രണ്ട് ശ്രീമതി ഭാനുമതി ക്യാമ്പ് ഉല്‍ഘാനം ചെയ്തു. ഏത് തരം ചെറിയ പനിയായാലും ചികിത്സ തേടണമെന്നും അല്ലാഞ്ഞാല്‍ പിന്നീട് രോഗം മൂര്‍ച്ചിക്കാനിടയാകുമെന്നും തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ശ്രീമതി ഭാനുമതി പറഞ്ഞു. ഇന്ന് എല്ലാ സര്‍ക്കാര്‍ ഹോസ്പിറ്റലുകളിലും ചികിത്സാ സൌകര്യങ്ങളും മരുന്നും ലഭ്യമാണെന്നും നമ്മളത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
    മൊറയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ അബ്ദുലത്തീഫ് ആരോഗ്യ ബോധവല്‍കരണ ക്ലാസെടുത്തു. എലികളെ നശിപ്പിക്കലിന്റെ ആവശ്യകത വളരെ ഗൌരവത്തിലേടുക്കേണ്ടതാണെന്നും, എലികള്‍ പഴയെപോലെ ഇപ്പോള്‍ കെണികളില്‍ കുടുങ്ങാറില്ലെന്നും, സിമന്റും സര്‍ക്കരയും ചേര്‍ത്ത മിശ്രിതം എലികളെ നശിപ്പിക്കാന്‍ ഉപയോഗിക്കാമെന്നും ലത്തീഫ് സര്‍ വിശദീകരിച്ചൂ. 
    കുയിലം കുന്ന് യുവജന കൂട്ടായ്മ പ്രസിഡന്റ് ഷമീം അലി ബങ്കാളത്ത് അദ്ദ്യക്ഷത വഹിച്ചു. സെക്രട്രി സി കെ റഷീദ് സ്വാഗതവും സിടി സിദ്ദീഖ് നന്ദിയും പരഞ്ഞു. ക്ലാസിന്റെ അവസാനം നടന്ന സംശയ നിവാരണം വളരെ ഉപകാരപ്രദമായി. സമീപവാസികളായ നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment