ഹില്‍ടോപില്‍ ടാങ്കര്‍ ലോറി മറിഞ്ഞു, വന്‍ ദുരന്തം ഒഴിവായി

             മോങ്ങം: ഹില്‍ടോപില്‍ ഇന്നലെ പുലര്‍ച്ചെ ടാങ്കര്‍ ലോറി മറിഞ്ഞു. അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പാലക്കാട്ടില്‍ നിന്നും ഇന്ധന‌വുമായി കരിപ്പൂര്‍ വിമാന താവളത്തിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ഹില്‍ടോപ് വളവില്‍ മറിഞ്ഞത്. മറിഞ്ഞ ഉടനെ തന്നെ ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്ന് റോഡാകെ ഇന്ധനത്തില്‍ മുങ്ങി. ഉടനെ തന്നെ വാഹനങ്ങള്‍ മോങ്ങം അരിമ്പ്ര റോഡ് വഴിയും മൊറയൂര്‍ അരിമ്പ്ര റോഡ് വഴിയും തിരിച്ച് വിട്ടു. മൂന്ന് മണിക്കൂറോളം ദേശീയ പാത വഴി ഗതാഗതം മുടങ്ങി. ഫയര്‍ ഫോഴ്സ് വന്ന് റോഡ് കഴുകി വൃത്തിയാക്കിയതിന്‍ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അരിമ്പ്ര റോഡിന്റെ ശോചനീയവസ്ഥ മൂലം ഡ്രൈവര്‍മാര്‍ വളരെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment