എസ്.കെ.എസ്.എസ്.എഫ് പ്രവാസി സംഗമം സംഘടിപ്പിച്ചു

        മോങ്ങം: എസ്.കെ.എസ്.എസ്.എഫ് മോങ്ങം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു. പഴയകാല പ്രവാസികളും ലോകത്തിന്റെ നാനാ ഭാഗത്ത്നിന്നും എത്തിയ ഇരുപതില്‍ പരം പ്രവാസികളും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും പങ്കെടുത്ത സംഗമം എസ്.വൈ.എസ് മൊറയൂര്‍ പഞ്ചായത്ത് സെക്രടറി കെ.ടി.മുഹമ്മദ് ഉത്ഘാടനം ചെയതു. 
   മുന്‍ യൂണിറ്റ് പ്രസിഡന്റും ദമാം എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനുമായ ഫൈസല്‍ എ.പി, ജുനൈദ് എന്‍ (ജിദ്ദ), ഹാരിസ് വട്ടോളി (മലേഷ്യ), അമീര്‍ സി.കെ (ബഹ്റൈന്‍), അലി അക്ബര്‍ (മസ്കത്ത്), നജ്മുദ്ധീന്‍ (നമിറ), ശമീര്‍.ടി (മക്ക) തുടങ്ങിയ മുന്‍കാല ഭാരവാഹികളും പ്രവര്‍ത്തകരും. കൂടാതെ ഖമീഷ് മുഷൈത്ത്, ദമാം, റിയാദ്, ജിദ്ദ, അബ്‌ഹ തുടങ്ങി വിവിധ സ്ഥലങ്ങളിലെ പ്രവാസികളും സംഗമത്തില്‍ പങ്കെടുത്തു. 
   അബൂബക്കര്‍ സിദ്ധീഖ് ചാലിതൊടി അദ്ധ്യക്ഷത വഹിച്ചു. ജാഫര്‍, എം.സി.അബ്ദുറഹ്‌മാന്‍, സി.കെ.ശമീര്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച സംസാരിച്ചു. നൂതന ജീവിത ക്രമത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും, ദഅവാ രംഗത്തെ പ്രവാസി സാധ്യതയുമടക്കം വിവിധ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്തു. പ്രവാസ ജീവിതത്തിനിടയില്‍ അനുഭവിക്കേണ്ടി വരുന്ന ഓരോ അനുഭവങ്ങളും ഓരോ പ്രവാസിയും പങ്ക് വെച്ചത് സദസിനു ഒരു നവ്യാനുബവമായി. നിസാമുദ്ദീന്‍ സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment