എം എസ് എം മേഖലാ മീറ്റ് സമാപിച്ചു.

       മോങ്ങം: എം എസ് എം മോങ്ങം മേഖലാ സ്കൂള്‍ മീറ്റ് സമാപിച്ചു. മുന്‍ ജില്ലാ വിദ്യഭ്യാസ ഡയരക്റ്റര്‍  ഹമീദ് സാര്‍ ഉല്‍ഘാ‍ടനം ചെയ്തു. എം എസ് എം മോങ്ങം മേഖലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് സലഫി അദ്ദ്യക്ഷത വഹിച്ചു. റമളാനില്‍ നടത്തിയ ഖുര്‍‌ആന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കെ എന്‍ എം സംസ്ഥാന ട്രഷറര്‍ ടികെ അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. വിജയികളെ അനുമോദിച്ച് പി പി മുഹമ്മദ് മദനി (കെ എന്‍ എം മേഖലാ പ്രിസിഡന്റ്), സിദ്ദീഖ് തങ്ങള്‍ (കെ എന്‍ എം മേഖലാ സെക്രടറി), എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് റഫീഖ് സുല്ലമിയും, സുഹൈബ് സുല്ലമിയും സംസാരിച്ചു. ചടങ്ങില്‍ എം എസ് എം മേഖലാ സെക്രടറി മുഹമ്മദ് അഫ്സല്‍ സ്വാഗതം പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment