മയ്യിത്ത് നിസ്കാരം നാളെ ശറഫിയ്യയില്‍

       ജിദ്ദ: കഴിഞ്ഞ ദിവസങ്ങളില്‍ അന്തരിച്ച ചെറുപുത്തൂര്‍ സ്കൂളിലെ റിട്ടേര്‍ഡ് ഹെഡ്മിസ്ട്രസും പരേതനായ കാവോട്ട് ടി.പി.അബ്ദുള്‍ ഖയ്യൂം സാഹിബിന്റെ ഭാര്യയുമായ കോട്ട ഉണ്ണിയ ടീച്ചറുടെയും കരിപ്പൂര്‍ എം.ഐ.എല്‍.പി സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്ററായിരുന്ന ഓടക്കല്‍ അബ്ദുള്ള കുട്ടി മാസ്റ്ററുടെയും പേരിലുള്ള മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച്ച) ജിദ്ദയില്‍ നടത്തപെടുന്നു. ശറഫിയ്യയിലെ അല്‍ റയ്യാന്‍ ഹോസ്പിറ്റലിനു പിറകിലുള്ള ടി.പി.ഹസ്സന്റെ വില്ലയില്‍ വെച്ച് ഇഷാ നമസ്കാരാനന്തരം നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിലും അനുസ്‌മരണ ചടങ്ങിലും എല്ലാവരും പങ്കെടുക്കണമെന്ന് ജിദ്ദ - ചെറുപുത്തൂര്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0559121830, 0554054786 എന്നീ നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment