വിവാഹം മുടക്കല്‍ : താഴേ മോങ്ങത്ത് സംഘര്‍ഷം

     മോങ്ങം: കല്ല്യാണം മുടക്കല്‍ സംഘട്ടനത്തില്‍ കലാശിച്ചു. താഴേ മോങ്ങത്തെ ഒരു യുവാവിന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ചതുമായി ബന്ധപെട്ട് ഉണ്ടായ അസ്വാരസ്യങ്ങളാണ് ഇന്നലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റു മുട്ടുന്നതില്‍ല്‍ കലാശിച്ചത്. നിക്കാഹ് കഴിഞ്ഞതിനു ശേഷം വരനെ കുറിച്ച് മോശമായ വിവരങ്ങള്‍ ആരോ കൈമാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചതാണ് പ്രശ്നത്തിന്റെ തുടക്കം. തുടര്‍ന്ന് പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിച്ച് വിവാ‍ഹം നടത്തിയെങ്കിലും കല്ല്യാണം മുടക്കാന്‍ ശ്രമിച്ചത് ആരെന്നതിനെ കുറിച്ച് അന്യേഷണം തുടരവെ അവധി കഴിഞ്ഞ്  നാട്ടില്‍ നിന്നു മടങ്ങിയ ഒരു പ്രവാസിയാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് തന്നെ നിസാര വിഷയത്തിന്‍ മേല്‍ ചിലര്‍ തല്ലിയതിനുള്ള പ്രതികാരം തീര്‍ക്കുകയായിരുന്നത്രെ കക്ഷി. 
     ഈ സംഭവം താഴേ മോങ്ങത്ത് ചൂടേറിയ ചര്‍ച്ചക്ക് വഴി മരുന്നിടുകയും ജനങ്ങള്‍ രണ്ട് വിഭാഗമായി ചേരി തിരിയുകയുമായിരുന്നു. ഇതുമായി ബന്ധപെട്ട് പ്രദേശത്ത് അസ്വസ്തത പടരുന്നു എന്ന് മനസ്സിലാക്കിയ ജന പ്രതിനിധികളും പ്രദേശിക പൊതു പ്രവര്‍ത്തകരും പ്രശ്‌ന പരിഹാരത്തിനു മദ്ധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടെ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും അത് സംഘട്ടനത്തില്‍ കലാശിക്കുകയും ചെയ്തു. നിലവില്‍ താഴേ മോങ്ങം സംഘട്ടനം രാഷ്ട്രീയ ബന്ധമൊന്നും ഇല്ലെങ്കിലും പ്രശ്നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ സാധ്യത കാണുന്നുണ്ട്. നിലവിലെ സാഹജര്യം തുടര്‍ന്നാല്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ അടിയന്തിരമായി ഒത്ത് തീര്‍പ്പിലെത്തിക്കാന്‍ ബന്ധപെട്ടവര്‍ ശ്രമിക്കണമെന്ന് നാട്ടുകാര്‍ക്ക് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.