താഴേ മോങ്ങം സംഘര്‍ഷം ഗള്‍ഫില്‍ വധ ഭീഷണി

            ജിദ്ദ: താഴേ മോങ്ങം സംഘര്‍ഷത്തിന്റെ അലയൊലികള്‍ ഗള്‍ഫിലും പടരുന്നു. ഒരു യുവാവിന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ചതുമായി ബന്ധപെട്ട് പ്രദേശത്ത് ഉണ്ടായ ചേരിതിരിവ് ഏറ്റുമുട്ടലില്‍ വരെ എത്തിയിരുന്നു. പ്രശ്നം രാഷ്ട്രീയ വല്‍ക്കരിക്കാനും വെക്തി വൈരാഗ്യം തീര്‍ക്കുന്നതിനും പക പോക്കലിനുമുള്ള അവസരമായി ചിലര്‍ ഉപയോഗപെടുത്തുന്നതിന്റെ വെക്തമായ സൂചനകള്‍ കണ്ട് തുടങ്ങി.
   സംഭവത്തില്‍ ഇടപെട്ട പൊതു പ്രവര്‍ത്തകന്‍ എം.സി.അബ്ദു‌റഹ്‌മാനെ വധിക്കുമെന്നും കാലുകള്‍ വെട്ടി കളയുമെന്നും പറഞ്ഞ് ജിദ്ദയിലുള്ള അദ്ധേഹത്തിന്റെ സഹോദരന്‍ എം.സി.അഷ്‌റഫിനു ജിദ്ദയില്‍ നിന്നു മൂന്ന് പേര്‍ ഫോണില്‍ വിളിച്ച് ഭീഷണി പെടുത്തിയതായി അഷ്‌റഫ് “എന്റെ മോങ്ങം” ന്യൂസ് ബോക്സിനോട് പറഞ്ഞു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ താഴേ മോങ്ങത്തെ പ്രവാസികളായ ചിലരാണ് ഭീഷണി കാളുകള്‍ വിളിച്ചതെന്നും തല്‍ക്കാലം അവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപെടുത്തുന്നില്ലന്നും അഷ്‌റഫ് പറഞ്ഞു. സംഘടനാ താല്പര്യങ്ങള്‍ ഈ വിഷയത്തില്‍ ഇല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു പ്രശനവുമായി ഉണ്ടായ കുടി പക തീര്‍ക്കാനാണ് ഈ വിഷയത്തെ ചിലര്‍ ഉപയോഗിക്കുന്നതെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.  
      എന്നാല്‍ താഴേ മോങ്ങം സംഭവത്തിനു പിന്നില്‍ ചില വെക്തി താല്പര്യങ്ങള്‍മാത്രമാണുള്ളതെന്നും പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പ്രശനം രമ്യമായി പരിഹരിക്കണമെന്നും താഴേ മോങ്ങത്തെ പ്രമുഖ പ്രവാസിയും “എന്റെ മോങ്ങം“ ദമാം ലേഖകനുമായ ഖാസിം കുഞ്ഞിപ്പ കോടിതൊടിക ഞങ്ങള്‍ക്കയച്ച ഓണ്‍ലൈന്‍ സന്ദേശത്തില്‍ താഴേ മോങ്ങത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.