ടാലന്‍റീന്‍-2011 : പരീക്ഷ നവംബര്‍ 27ന്

         മോങ്ങം: എസ്‌.ഐ.ഒ. കേരളയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന സൗത്ത്‌ ഏഷ്യയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ടാലന്‍റ് എക്സാമായ ടാലന്‍റീന്‍-2011 ഇന്‍റര്‍നാഷണല്‍ സെര്‍ച്ച്‌ എക്സാം നവംബര്‍ 27ന് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. മൊറയൂര്‍ ഒരു പരീക്ഷാ കേന്ദ്രമാണ്. 
          കേരളം, ദല്‍ഹി, ബംഗളുരു, ചെന്നൈ, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ., ബഹറൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലായി 400-ഓളം സെന്‍ററുകളിലായി ഒരേ സമയം നടക്കുന്ന ഈ എക്സാം ജൂനിയര്‍ (8,9&10) സീനിയര്‍ (11&12) വിഭാഗങ്ങളിലയിട്ടാണ് നടക്കുന്നത്. സെന്‍റര്‍ ലെവല്‍, സോണല്‍ ലെവല്‍, ഫൈനല്‍ റൗണ്ട് എന്നീ മൂന്ന്‍ റൗണ്ടുകളാണ്ഉള്ളത്‌. സെന്‍റര്‍ ലെവലില്‍ ഒബ്ജെക്റ്റീവ്‌ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. സെന്‍റര്‍ ലെവല്‍ പരീക്ഷയില്‍ 80% മാര്‍ക്ക്‌ നേടുന്നവര്‍ സോണല്‍ ലെവല്‍ മത്സരത്തിന് അര്‍ഹത നേടും. സെന്‍റര്‍ ലെവല്‍ വിജയികള്‍ക്കും ആകര്‍ഷക സമ്മാനങ്ങള്‍ നല്‍കും. 
         ഫൈനല്‍ റൗണ്ടില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് ഒരു ലക്ഷം രൂപ സ്കോളര്‍ഷിപ്പും സ്വര്‍ണ്ണമെഡലും രണ്ടാം സമ്മാനമായി നല്‍കുന്നത്  സ്കോളര്‍ഷിപ്പും സ്വര്‍ണ്ണമെഡലും മൂന്നാം സമ്മാനമായി നല്‍കുന്നത് സ്കോളര്‍ഷിപ്പും സ്വര്‍ണ്ണമെഡലുമാണ്. ഫൈനല്‍ റൗണ്ട് മത്സരാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും വെള്ളിമെഡലും ലഭിക്കും.

     രജിസ്ട്രേഷന്‍ ഫീ 25 രൂപയാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും ഓണ്‍ലൈനായോ എസ്‌.എം.എസ്‌. മുഖേനയോ നേരിട്ടോ ബന്ധപ്പെടാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്  www.siokerala.org/talenteen എന്ന സൈറ്റിലും, മൊബൈല്‍ വഴി റജിസ്റ്റര്‍ ചെയ്യാന്‍ <name><school name><class><district> എന്ന ഫോര്‍മാറ്റില്‍ 9947807777 എന്ന നമ്പറിലേക്കു എസ്.എം.എസ് അയച്ചും, മോങ്ങത്തും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് നേരിട്ട് റജിസ്റ്റര്‍ ചെയ്യാന്‍  നൗഷാദ് എം.സി.ചെറുപുത്തൂരുമായി 9496876728 എന്ന നമ്പരില്‍ ബന്ദപെടാവുന്നതുമാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment