കുയിലം കുന്നിലെ പോസ്റ്റ് മാറ്റി സ്ഥാപിച്ചു

       മോങ്ങം: കുയിലം കുന്നില്‍ അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ നിന്നു പുതിയ പോസ്റ്റിലേക്ക് കണ്‍ക്‍ഷന്‍ മാറ്റി സ്ഥാപിച്ചു. വ്യാഴാഴ്ച്ച രാവിലെ എ.ഇ.ഒയുടെ നേതൃത്വത്തിലാണ് പുതിയ പോസ്റ്റിലേക്ക് കണക‌ഷന്‍ മാറ്റികൊടുത്തത്. ഇത് സംബന്ധമായ കെ.എസ്.ഇ.ബിയുടെ അനാസ്ഥ ചൂണ്ടി കാണിച്ച് ബുധനാഴ്ച്ച “എന്റെ മോങ്ങം“ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലത്തെ പ്രമുഖ മലയാള പത്രത്തിലും ഈ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ പത്ര റിപ്പോര്‍ട്ട് കണ്ടതിനു ശേഷമാണ് കെ.എസ്.ഇ.ബിക്കാര്‍ ഉറക്കം ഉണര്‍ന്നത്. 
     അപകട സാഹജര്യത്തില്‍ നിന്നു മോചിതരായതിന്റെ ആശ്വാസത്തിലാണ് കുയിലം കുന്ന് നിവാസികള്‍. അനിവാര്യ ഘട്ടത്തില്‍ ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരത്തിനു മുന്നിട്ട് ഇറങ്ങിയ കുയിലം കുന്ന് യുവജന കൂട്ടായമ അഭിനന്ദനമര്‍ഹിക്കുന്നു എന്ന് നാട്ടുകാര്‍ അഭിപ്രായപെട്ടു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment