പെട്രോള്‍ വിലവര്‍ദ്ധന ഡി വൈ എഫ് ഐ പ്രതിഷേധിച്ചു.

       മോങ്ങം: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിഖ്യത്തില്‍ റോഡ് ഉപരോധിച്ചു. മൊറയൂറില്‍ നടന്ന റോഡ് ഉപരോധം ഡി വൈ എഫ് ഐ  പഞ്ചായത്ത് കമ്മിറ്റി അംഗം ഇ  സുര്‍ജിത് ഉല്‍ഘാടനം ചെയ്തു. സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രടറി സഖാവ് തയ്യില്‍ അബൂ ഉപരോധത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. നൂറ് കണക്കിന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു. പെട്രോള്‍ വില വര്‍ദ്ദനവ് പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം മോങ്ങം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോങ്ങത്ത് നടത്തിയ പ്രകടനത്തിന് ബ്രാഞ്ച് സെക്രടറി സഖാവ് ദാസന്‍ റഷീദ് തായത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment