പാട്ടും കളിയുമായി ദര്‍ശന ജിദ്ദയില്‍ ഈദ്‌ സുഹൃത് സംഗമം നടത്തി


     ജിദ്ദ: ദർശന  ഗൾഫ്  കോർഡിനേഷൻ കമ്മറ്റി പ്രവർത്തകർ  ബലി പെരുന്നാൾ ദിനത്തിൽ  ഈദ് സുഹൃത് സംഗമം നടത്തി. റൂവൈസിൽ പ്രസിഡന്റ്  ബി. ബഷീർ ബാബുവിന്റെ വസതിയിൽ ഒരുമിച്ചു  കൂടിയ പ്രവർത്തകർ വൈകിട്ട്  അഞ്ച്  മണിയോടെ അൽ ഖുമ്രാ കടപ്പൂറത്തെത്തി.  പഴയ  കാല പെരുന്നാൾ  അനുഭവങ്ങൾ  പങ്കുവെച്ച പ്രവര്‍ത്തകര്‍ കടപ്പുറത്തെ വിശാലമായ മണ്‍ല്‍ പരപ്പില്‍ ഇരു ടീമുകളായി  ഫുട്ബോൾ കളിച്ചും ചെങ്കടലില്‍ മണിക്കൂറോളം നീന്തിക്കുളിച്ചും പ്രവാസത്തിന്റെ വിരസതക്ക് വിഭിന്നമായി പെരുന്നാളിനെ ആഘോഷിച്ചു . 
      ശേഷം മണിപ്പാല്‍ യൂണിവേഴ്സിറ്റി ഓഫ് കാമ്പസ് ലക്ച്ചര്‍ സി.കെ. അബ്ദൂറഹ്‌മാന്റേയും ദര്‍ശന ക്ലബ്ബിന്റെ മുന്‍ കാല ഗായകന്‍ വെണ്ണക്കോടന്‍ ഇബ്രാഹീം കുട്ടിയുടെയും നേതൃത്വത്തിൽ  ഇരു ടീമായി തിരിഞ്ഞ് സംഘടിപ്പിച്ച അന്താക്ഷരി മത്സരം സദസ്സിനു ഹരവും ആവേശവുമായി. പിന്നീട്  പ്രവർത്തകരെല്ലാം ചേര്‍ന്ന്  അവിടെ വെച്ച് തന്നെ പാചകം ചെയ്ത ഭക്ഷണം ഒരുമിച്ച് കഴിച്ച് രാത്രി ഒരു മണിയോടെ സംഗമം പിരിഞ്ഞു. ഗൃഹാതുരത്വമുണര്‍ത്തിയ ദര്‍ശന ഈദ് സുഹൃത് സംഗമത്തിൽ ഫാമിലികളടക്കം മുപ്പതോളം പ്രവർത്തകർ പങ്കെടുത്തു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഇലച്ച മരങ്ങളുടെ സംഘ ശക്തി
കാടിന്റെയും,
പങ്കുവെക്കലും പാരസ്പര്യവും,
നാടിന്റെയും,
ദിശാ സൂചികളായി നന്മയോതുന്നു.

Post a Comment