പഞ്ചായത്ത് കേരളോത്സവം അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

      മോങ്ങം: മൊറയൂര്‍ ഗ്രാമ പഞ്ചായത്ത്  കേരളോത്സവം കലാകായിക മത്സരങ്ങളോടെ അതി വിപുലമായി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന കലാമത്സരങ്ങള്‍ ഈ വരുന്ന പതിമൂന്നാം തിയ്യതി മൊറയൂര്‍ ജി.എം.എല്‍ .പി സ്കൂളിലും, കായിക മത്സരങ്ങള്‍ 19 - 20 തിയ്യതികളില്‍ മൊറയൂര്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചും സംഘടിപ്പിക്കുമെന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  അപേക്ഷകള്‍ പത്താം തിയ്യതിക്കു മുമ്പായി സമര്‍പ്പിക്കണമെന്നും സംഘാടക സമിതി അറിയിച്ചു. വിശദ വിവരങ്ങള്‍ക്കായി 9388230385.  9633839063 എന്ന നമ്പറില്‍ ബന്ധപ്പെടുക.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment