എയ്ഡ്സിനെതിരെ ബോധവല്‍ക്കരണം ദര്‍ശന ക്ലബ്ബ് സ്വീകരണം നല്‍കി

    മോങ്ങം: സ്റ്റേറ്റ് എയ്ഡ്സ് കണ്‍‌ട്രോള്‍ സൊസൈറ്റിയും, നെഹ്‌റു യുവകേന്ദ്രയും, ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച  എയ്ഡ്സിനെതിരെ ബോധവല്‍‍ക്കരണകലാജാഥക്ക് ദര്‍ശനക്ലബ്ബ് മോങ്ങത്ത് സ്വീകരണം നല്‍കി. എയ്ഡ്സ് രോഗം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക, എച്ച് ഐ വി ബാധിതരോടും ആശ്രിതരോടുമുള്ള അവഗണനയും വിവേചനവും ഇല്ല്ലാതാക്കുക, എച്ച് ഐ വി നിയന്ത്രണത്തിനായി സര്‍ക്കാര്‍ നല്‍കി വരുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. മോങ്ങം ദര്‍ശന ക്ലബ്ബ് ഒരുക്കി ക്കൊടുത്ത വേദിയില്‍ ജനങ്ങള്‍ക്ക് ഹൃദ്യമാകുന്ന രീതിയിലാണ് ക്ലാസെടുത്തത്. 
    സുരക്ഷിതമല്ലാത്ത ലൈഗിക ബന്ധം, എച്ച് ഐ വി അണുബാധയുള്ള രക്തം സ്വീകരിക്കുക, അണു വിമുക്തമാക്കാത്ത സിറിഞ്ചിന്റെ ഉപയോഗം,  എച്ച് ഐ വി അണുബാധയായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്ക് ഇത്തരം രീതിയിലെല്ലാം എയ്ഡ്സ് പകരുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഷേവിങ്ങിലൂടെ എയ്ഡ്സ് പകരുമോ എന്നുള്ള മോങ്ങം ന്യൂസ് ബോക്സ് ലേഖകന്‍ ഉസ്മാന്‍ മൂച്ചിക്കുണ്ടിലിന്റെ ചോദ്യത്തിന്  പകരുകയില്ലെന്നും വായുവില്‍ എയ്ഡ്സിന്റെ അണുക്കള്‍ക്ക് ഇരുപത് സെക്കന്റ് മാത്രമെ നിലനില്‍ക്കാന്‍ കഴിയുകയുള്ളു എന്നും ഷേവിങ്ങിലൂടെ എയ്ഡ്സ് പകര്‍ന്നതായി ലോകത്ത് ഇന്നെവരെ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. 
   എച്ച് ഐ വി ബാധിതരുമായുള്ള ആശയ വിനിമയം, ബോധവല്‍ക്കരണ പ്രദര്‍ശനം, ലഘുലേഖാ വിതരണം എന്നിവ ജന ശ്രദ്ധയാകര്‍ശിച്ചു. വിഷയാസ്പദമായി  മജീഷ്യന്‍ വിനോദ് നരനാട്ട്, ശരീഫ് (പ്രത്യാശ മഞ്ചേരി), സി.പി ജുനൈദ് (എന്‍.വൈ.കെ) എന്നിവര്‍ ക്ലാസെടുത്തു. നന്ദി യൂസുഫലി .എം ലിബാസ് (ദര്‍ശന). നെഹ്രു യുവകേന്ദ്രയുടെ കീഴില്‍ നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസ്സ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment