യാത്രയയപ്പ് നല്‍കി

    മോങ്ങം: ജോലി ആവശ്യാര്‍ഥം വിദേശത്തേക്ക് പോവുന്ന യൂനിറ്റ് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ്   സി കെ അനീസിനും, ഫകുറുദ്ദീന്‍ വട്ടോളി മുക്ക് ,റസാഖ് കുയിലംകുന്ന്,മുക്കന്‍ ആബിദ് എന്നിവര്‍ക്കും ടൌണ്‍‌മുസ്ലിം യൂത്ത്ലീഗ് യാത്രയപ്പ് നല്‍കി. ഇര്‍ശാദുസ്സ്വിബ്‌യാന്‍ മദ്‌റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യാത്രയപ്പ് സമ്മേളനം  ടി വി ഇബ്രാഹീം ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ സലീം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നിഷാദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു, ആശംസകളര്‍പ്പിച്ച് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വീരാങ്കുട്ടി ഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി മൂസഹാജി, ടി പി റഷീദ്, സി.കെ മുഹമ്മദ്, കുഞ്ഞിമുഹമ്മദ് മോങ്ങം എന്നിവര്‍ സംസാരിച്ചു. യൂത്ത്ലീഗിന്റെ പുതിയ പ്രസിഡന്റായി ടിപി റഷിദിനെ യോഗം തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment