കേരളോത്സവം: കായിക മത്സരങ്ങള്‍ തുടങ്ങി

   മൊറയൂര്‍ : മൊറയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിലെ കായിക മത്സരങ്ങള്‍ക്കു തുടക്കമായി.  ഇതിന്റെ ഭാഗമായി മൊറയൂര്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് ഇന്നലെ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ അരിമ്പ്ര ലീഡേഴ്സ് ഒന്നാം സ്ഥാനവും മോങ്ങം ദര്‍ശന രണ്ടാം സ്ഥാ‍നവും കരസ്ഥമാക്കി. മൊറയൂര്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ തുടക്കം കുറിച്ച കേരളോത്സവ കായിക മത്സരങ്ങള്‍ കൊണ്ടോട്ടി എസ് ഐ ഹനീഫ ഉല്‍ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായിക മത്സരങ്ങള്‍ മുഴുവനായും മൊറയൂര്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചായിരിക്കും നടത്തപ്പെടുകയെന്നും സംഘാടക സമിതി അറിയിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment