കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

                  മോങ്ങം: കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ സമൂഹത്തിനു മാതൃകയായി. വെള്ളൂര്‍ സ്വദേശി റഷീദിന്റെ പണമടങ്ങിയ പെഴ്സാണ് കഴിഞ്ഞ ദിവസം മോങ്ങത്ത് കളഞ്ഞു പോയത്. മോങ്ങത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഓട്ടോ ഡ്രൈവര്‍  മോങ്ങം കൂനേങ്ങല്‍ സ്വദേശി ശിഹാബിനാണ് പണമടങ്ങിയ പെഴ്സ് കളഞ്ഞു കിട്ടിയത്. പെഴ്സിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഉടമസ്ഥനെ കണ്ടെത്തിയാണ് ശിഹാബ് പണം തിരികെ നല്‍കിയത്. പെഴ്സിലുണ്ടായിരുന്ന പണം കുറിയടക്കാനുള്ള പണമായിരുന്നെന്ന് റഷീദ് പറഞ്ഞു. പണം തിരിച്ച് നല്‍കിയ സന്തോഷത്തില്‍ കുറച്ച് പണം അദ്ദേഹം നല്‍കിയെങ്കിലും ശിഹാബ് അത് സ്നേഹത്തോടെ തിരസ്കരിച്ചു. 
 മോങ്ങം കൂനേങ്ങല്‍ വീട്ടില്‍ പരേതനായ ചേങ്ങോടന്‍ അലവി മാസ്റ്ററുടെയും ഹലീമ ഹജ്ജുമ്മയുടെയും മകനാണ് ശിഹാബ് കൂനേങ്ങല്‍. ശിഹാബിന്റെ സത്യസന്തത മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും  നാടിനും അഭിമാനമായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മോങ്ങത്തെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ വിനില്‍ ഇത് പോലെ തന്നെ പണം തിരികെ നല്‍കിയ വാര്‍ത്ത എന്റെ മോങ്ങം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment