ബി.അബ്ദു ഹാജിയുടെ ഓര്‍മ പുതുക്കി ഒരു അറഫാ ദിനം കൂടി

       ജിദ്ദ: ബി.അബ്ദു ഹാജി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം ഇന്നേക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. ജിദ്ദയിലെയും നാട്ടിലെയും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന് ആ മഹാനുഭാന്റെ വിയോഗം അദ്ധേഹത്തെ ബന്ധപെട്ട ഓരോരുത്തര്‍ക്കും നികത്താകാനത്ത ഒരു നഷ്ടം തന്നെയെന്നതില്‍ സംശയമില്ല. 2009 നവമ്പര്‍ 26നു ഇതു പോലൊരു ഒരു അറഫാ ദിനത്തില്‍ സൌദിയിലെ ആദമില്‍ വെച്ച നടന്ന വാഹനാപകടത്തില്‍ മൊറയൂര്‍ ബി.അബ്ദു ഹാജി നമ്മോട് വിട പറഞ്ഞപ്പോള്‍ നഷ്ടപെട്ടത് ആര്‍ദ്രമായ മനസ്സിനുടമയായ ഒരു മനുഷ്യ സ്നേഹിയെയാണ്.   
       മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ അദ്ധേഹം മുന്നിട്ടിറങ്ങി രൂപീകരിച്ച ചന്ദ്രിക റീഡേഴ്സ് ഫോറമാണ് പിന്നീട് കെ.എം.സി.സിയായി രൂപന്തരപെട്ടത്. തന്റെ ജന്മനാടായ മുറയൂരിലെയും പിന്നീട് താമസം മാറ്റിയ വള്ളുവമ്പ്രത്തെയും മുസ്ലിം ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആളും അര്‍ഥവും നല്‍കി സഹായിച്ചിരുന്ന അബ്ദു ഹാജി ഒരു രാഷ്ട്രീയക്കരന്‍ എന്നതിലുപരി പ്രയാസം അനുഭവിക്കുന്നവരുടെ ഒരു ആശാ കേന്ദ്രമായിരുന്നു. ആ‍ മഹാനുഭാവന്റെ വിയോഗം കൊണ്ട് അദ്ധേഹം നേതൃത്വം നല്‍കിയ ഒരു പ്രസ്ഥാനത്തിന്റെയും നാടിന്റെയും ഒട്ടനവധി പ്രതീക്ഷകളാണ് നിറം മങ്ങിയത്. വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ആ വിയോഗം മനസ്സിനു പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പരേതെന്റെ പരലോക വിജയത്തിനായി പ്രാര്‍ഥാനാ നിര്‍ബരമായി ഇരിക്കുകയാണ് അദ്ധേഹത്തിന്റെ കുടുംബം.

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മുസ്ലിം ലീഗിന് പ്രസ്ഥാനത്തിന് ചോരയും,നീരും കൊടുത്തു സ്വന്തം ജീവിതത്തിന്റെ വിലപെട്ട സമയം പാര്‍ട്ടിക്ക് വേണ്ടി സമര്‍പിച്ച ഒരു മനുഷ്യനെ കുറിച്ച് ഒരു അനുസ്മരണ സമ്മേളനം പോലും നടത്താത നമ്മുടെ നാടിലെ ലീഗുകാര്‍, ആ രാഷ്ട്രീയ പാര്‍ട്ടിക്കും,പൊതുവില്‍ നാടിനും അപരതമായ അപമാനം ആണ്......ഒരു മോങ്ങം സ്വദേശി എന്ന നിലയില്‍ പ്രദീശേദം രേഖപെടുത്തുന്നു....

അബ്ദുവും (ഞങ്ങള്‍ അന്യോന്യം പേര്‍ വിളിച്ചാണ് ശീലിച്ചത്) ഞാനും ആദ്യമായി കണ്ടുമുട്ടുന്നത് 1980 - 81ല്‍ അന്ന് ജിദ്ദയില്‍ ആയിരുന്ന ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ വെച്ചാണ്. അദ്ദേഹവും മറ്റും ചന്ദ്രിക റീഡേര്‍സ് ഫോറത്തെയും ഞങ്ങള്‍ കെ.എം.സി.സി.യെയും പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്. അന്നത്തെ രാഷ്ട്രീയ ചുറ്റുപാടില്‍ ഞങ്ങള്‍ അവിടെ വെച്ച് കലഹിച്ചു. ഞങ്ങള്‍ രണ്ടാളും അന്യോന്യം വാഗ്വാദങ്ങള്‍ നടത്തി.

അതിന്നു ശേഷം ഞങ്ങള്‍ ഏറ്റവും വലിയ സുഹൃത്തുക്കളായിക്കൊണ്ട് തന്നെ ഇരുപാര്‍ട്ടികളിലും പ്രവര്‍ത്തിച്ചു. പിന്നീട് ഒന്നിച്ചപ്പോള്‍ ആ സുഹൃല്‍ ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിച്ചു. പാര്‍ട്ടി താല്‍പര്യത്തില്‍ കവിഞ്ഞ യാതൊരു സ്വാര്‍ത്ഥതയും ഇല്ലാതിരുന്ന ഒരു നിഷ്കളങ്കനായ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് ധാരാളം എഴുതാന്‍ കഴിയും. അള്ളാഹു അദ്ദേഹത്തെയും നമ്മേയും സ്വര്‍ഗത്തില്‍ പ്രവേശിപ്പി ക്കട്ടെ; ആമീന്‍.

Post a Comment