ലഹരി മുക്ത മോങ്ങം കര്‍മ്മ പദ്ധതികള്‍ രൂപീകരിച്ചു

   മോങ്ങം: ലഹരി മുക്ത മോങ്ങം പദ്ധതിയുടെ ആദ്യ ഘട്ടമായി  മോങ്ങത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനാല് ജാഗ്രതാ സിമിതികള്‍ രൂപീകരിക്കും. മദ്യം, മയക്ക് മരുന്ന്, ഹാന്‍സ്, പാന്‍പരാഗ്, അതുപോലുള്ള ഇതര ലഹരി വസ്തുക്കളുടെ ഉപയോഗം വില്‍പ്പന മോങ്ങത്ത് നിന്ന് പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ഉദ്ധേശ ലക്ഷ്യത്തോടെ വിവിധ കര്‍മ്മ പദ്ധതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ത്വരിതപെടുത്തും. മോങ്ങം മഹല്ല് ഖാളി കെ.അഹമ്മദ് കുട്ടി ബാഖവി ചെയര്‍മാനും, ബി.ബീരാന്‍ കുട്ടി ഹാജി രക്ഷാതികാരിയും, സി.കെ.മുഹമ്മദ് ബാപ്പു സെക്രടറിയുമായി മോങ്ങത്തെ എല്ലാ സംഘടനകളുടെ പ്രതിനിധികളും ഉള്‍പെടുന്ന കര്‍മ്മ സിമിതിയാണ് ലഹരി മുക്ത മോങ്ങം പദ്ധതിക്ക് ചുക്കാന്‍ പീടിക്കുന്നത്. 
       ആലുങ്ങപ്പൊറ്റ, നെച്ചിത്തടത്തില്‍ , ചെരിക്കക്കാട്, സ്കൂള്‍ പടി, മറ്റത്തൂര്‍ , അയന്തയില്‍ , ഹില്‍ടോപ്പ്, മലയതൊടി, താഴേ മോങ്ങം, കുയിലം കുന്ന്, വട്ടോളി മുക്ക്, ചക്കുമ്പുറം, ചാടിക്കല്ല്, കരിമ്പിങ്ങല്‍ എന്നീ പതിനാല് ഏരിയയിലായാണ് ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നത്.  മോങ്ങത്തിന്റെ ഓരോ പ്രദേശത്തേയും ലഹരി മുക്തമാക്കുന്നതിന്നുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ജാഗ്രതാ സിമതികള്‍ നേതൃത്വം നല്‍കും, യുവാക്കളെയും കുട്ടികളേയും പ്രത്യേകിച്ച് രക്ഷിതാക്കളേയും ബോധവല്‍ക്കരിക്കുക. പ്രാദേശിക തലത്തില്‍ ആവിശ്യമായ ക്ലാസെടുക്കാനും കൌണ്‍സിലിങ്ങ് നടത്താനും പ്രാവീണ്യം ഉള്ളവരെ ഉള്‍പെടുത്തി റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാനും വില്‍പ്പന തടയാനും ജാഗ്രതാ സ്കോഡ് രൂപീകരിക്കും. 
     ലഹരിക്ക് അടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുക എന്ന ഉദ്ദേശത്തോടെ സ്നേഹ സ്പര്‍ശം പരിപാടിക്ക് രൂപം നല്‍കും കൌണ്‍സിലിങ്ങ് സെന്റര്‍ തുറക്കും. “ഈ ഗ്രാമം ലഹരി മുക്തമാണ്” എന്ന് എഴുതിയ നിയമ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ 14 ഏരിയകളിലും സ്ഥാപിക്കും, ലഘുലേഖകള്‍ പോസ്റ്റര്‍ തുടങ്ങിയവ ഇറക്കി ബോധവല്‍ക്കരണം നടത്തും. ലഹരിക്ക് അടിപ്പെട്ടവര്‍ക്കുള്ള ചികിത്സക്കുള്ള സഹായം ചെയ്തു കൊടുക്കും. പ്രഖ്യാപന റാലി സംഘടിപ്പിക്കുക. 
    ന്യൂഇയര്‍, വിഷു, ഓണം പെരുന്നാള്‍ തുടങ്ങിയ ആഘോഷ ദിനങ്ങളില്‍ സ്പെഷ്യല്‍ ജാഗ്രതാ പ്രോഗ്രാം എന്നീ പരിപാടികള്‍ക്ക് കര്‍മ്മ പദ്ധതിയില്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കി.  മോങ്ങത്തെ എല്ലാ ജന വിഭാഗങ്ങളും ഒരു മെയ്യായ് കൈ കോര്‍ത്ത് നിന്നാല്‍ നമ്മുടെ നാടിനെ കാര്‍ന്ന് തിന്നുന്ന ലഹരിയെന്ന ഈ അര്‍ബുധത്തില്‍ നിന്നു രക്ഷിക്കാന്‍ നമുക്ക് സമയ ബന്ധിതമായി ഈ പദ്ധതിയിലൂടെ കഴിയുമെന്ന് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment