പഞ്ചായത്ത് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി

      മോങ്ങം: മൊറയൂര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി  മൂന്ന് ഏരിയകാളായി തിരിച്ച് നടത്തുന്ന മദ്യ മയക്ക് മരുന്ന് വിരുദ്ധ കാമ്പയിന് മോങ്ങം എ.എം.യു.പി സ്കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറോടെ തുടക്കം കുറിച്ചു. മൊറയൂര്‍ ഗ്രാമ പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ മോങ്ങം മഹല്ല് ഖാദി അഹമ്മദ് കുട്ടി ബാഖവി ഉത്ഘാടനം ചെയ്തു. മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.ഹംസ അദ്ധ്യക്ഷത വഹിച്ചു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ടേര്‍ഡ് ഡപ്യൂട്ടി കലക്ടര്‍ സി.കാവുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന, വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍, മെംബര്‍മാരായ ബി.കുഞ്ഞുട്ടി, പി.കലന്തന്‍ , കെ.എം റഷീദ്, സി.കെ.ആമിന ടീച്ചര്‍, പി.മണി എന്നിവര്‍ പ്രസംഗിച്ചു. 
      കാമ്പയിന്റെ രണ്ടാം ഘട്ട  സെമിനാര്‍ ഡിസംബര്‍ 9ന്  അരിമ്പ്ര ഗവ: ഹൈസ്കൂളില്‍ വെച്ചും മൂന്നാം ഘട്ടം ഡിസംബര്‍ ഡിസംബര്‍ 16ന് ഒഴുകൂര്‍ ഗവ: യു.പി.സ്കൂളില്‍ വെച്ചും നടത്തപെടുന്നതാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment